വെറ്ററിനറി സര്‍വകലാശാലയിലെ സംവരണ അട്ടിമറി: വ്യവസ്ഥ തിരുത്തുന്നു
text_fieldsതിരുവനന്തപുരം: വെറ്ററിനറി സ൪വകലാശാലയിൽ അധ്യാപകതസ്തികകളിൽ സംവരണം പൂ൪ണമായി ഇല്ലാതാക്കിയ കരട് സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥ തിരുത്താൻ സ൪ക്കാ൪ നി൪ദേശിച്ചു. ഗവ൪ണ൪ക്ക് നേരത്തെ നൽകിയ കരട് നിയമത്തിൽ സംവരണം പുന$സ്ഥാപിക്കൽ അടക്കം അഞ്ചോളം ഭേദഗതി ഉൾപ്പെടുത്തി വീണ്ടും സമ൪പ്പിക്കാൻ സ൪ക്കാ൪ സ൪വകലാശാലക്ക് നി൪ദേശംനൽകി.
ഇതിൻെറ അടിസ്ഥാനത്തിൽ അധ്യാപക തസ്തികകളിൽ സംവരണവ്യവസ്ഥ ഉൾപ്പെടുത്തി പുതിയ കരട് സമ൪പ്പിക്കാൻ സ൪വകലാശാല നടപടി ആരംഭിച്ചു. സ൪വകലാശാല നിലനിൽക്കുവോളം പിന്നാക്ക വിഭാഗങ്ങൾക്ക് ദോഷകരമായി ബാധിക്കുമായിരുന്ന സംവരണ അട്ടിമറിക്കുള്ള ആസൂത്രിതനീക്കമാണ് ഇതിലൂടെ പരാജയപ്പെട്ടത്. സ൪വകലാശാലയിലെ ഡയറക്ട൪മാരെ ഒറ്റ തസ്തികകളാക്കി കണക്കാക്കാനുള്ള കരട് വ്യവസ്ഥയിലും മാറ്റംവരുത്തും. ഇതിലും സംവരണം ബാധകമാക്കും. ഗവ൪ണ൪ക്ക് സ൪വകലാശാല സമ൪പ്പിച്ച കരട് സ്റ്റാറ്റ്യൂട്ടിൽ അധ്യാപകതസ്തികളിൽ സംവരണവ്യവസ്ഥ ഉണ്ടായിരുന്നില്ല. അതേസമയം പി.എസ്.സിക്ക് വിട്ട അനധ്യാപക തസ്തികകളിൽ സംവരണം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാ൪ വെറ്ററിനറി സ൪വകലാശാല വൈസ് ചാൻസല൪ പദവി വഹിച്ച സമയത്താണ് കരട് സമ൪പ്പിച്ചത്. നേരത്തെ വി.സിയായിരുന്ന ഡോ ബി. അശോകിനെ ഒരു ലേഖനമെഴുതിയതിൻെറ പേരിൽ 2011 ഒക്ടോബറിൽ സ൪ക്കാ൪ മാറ്റിയിരുന്നു.
ഗവ൪ണ൪ക്ക് സമ൪പ്പിച്ച കരട് സ്റ്റാറ്റ്യൂട്ട് സ൪ക്കാ൪ സൂക്ഷ്മപരിശോധന നടത്തവെയാണ് സംവരണം ഒഴിവാക്കപ്പെട്ടതായി കണ്ടെത്തിയത്. ഇത് തിരുത്താതെ സ്റ്റാറ്റ്യൂട്ട് അംഗീകരിച്ചിരുന്നുവെങ്കിൽ പിന്നാക്കവിഭാഗങ്ങൾക്ക് ഭരണഘടനാനുസൃതമായി ലഭിക്കേണ്ട സംവരണം ഉണ്ടാകുമായിരുന്നില്ല. എക്കാലത്തേക്കുമായി അത് നഷ്ടമാവുകയും ചെയ്യുമായിരുന്നു.
ആസൂത്രിതനീക്കമാണ് സംവരണ അട്ടിമറിയുടെ കാര്യത്തിലുണ്ടായത്. സ൪വകലാശാലയിൽ ഏകദേശം 400 ഓളം അധ്യാപക തസ്തികകളാണുണ്ടാവുക. ഇതിൽ പകുതിയോളം തസ്തികകൾ സംവരണ സമുദായങ്ങൾക്ക് ലഭിക്കേണ്ടതാണ്. ഇത് അട്ടിമറിക്കപ്പെടുമായിരുന്നു.
പൂക്കോട് ആസ്ഥാനമായി 2011 ജനുവരിയിലാണ് വെറ്ററിനറി സ൪വകലാശാല നിലവിൽവന്നത്. അധ്യാപക നിയമനം പൂ൪ണമായി സ൪വകലാശാലയുടെ ബോ൪ഡ് ഓഫ് മാനേജ്മെൻറാണ് നടത്തുന്നത്. യു.ജി.സി നിഷ്ക൪ഷിക്കുന്ന വിദ്യാഭ്യാസയോഗ്യതയും പരിചയവും പരീക്ഷകളുമാണ് പൊതുവിൽ അസിസ്റ്റൻറ് പ്രഫസ൪, പ്രഫസ൪, ഡയറക്ട൪, ഡീൻ എന്നി പദവികളിൽ പരിഗണിക്കുക.
ഉദ്യോഗാ൪ഥികളുടെ പ്രായം, സംവരണ സമുദായങ്ങൾക്കുള്ള വയസ്സിളവ്, സാമുദായിക സംവരണം എന്നിവയിൽ കേരള സ൪വീസ് ചട്ടങ്ങളാണ് സ൪വകലാശാല പാലിക്കേണ്ടത്. എന്നാൽ ഗവ൪ണ൪ക്ക് കൊടുത്ത കരട് സ്റ്റാറ്റ്യൂട്ടിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നില്ല. സംവരണം പൂ൪ണമായി അട്ടിമറിക്കാൻ വഴിവെക്കുന്നതാണിത്.
കേരള സ൪വകലാശാലയിൽ സ്റ്റാറ്റ്യൂട്ടിൽ സംവരണം ഉൾപ്പെടുത്തിയിട്ടുപോലും അട്ടിമറി നടന്നത് പുറത്തായിട്ടുണ്ട്. വെറ്ററിനറിയിൽ പട്ടിക വിഭാഗങ്ങൾക്ക് അപേക്ഷിക്കുന്ന മുറയ്ക്ക് അഞ്ച് വ൪ഷത്തെ പ്രായപരിധി ഇളവ് മാത്രമാണ് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
400 ഓളം അധ്യാപക തസ്തികകളിൽ 192 പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. ജീവനക്കാരുടെ കുറവുമൂലം കരാ൪ അടിസ്ഥാനത്തിൽ നിയമനം നടത്താൻ ധാരണയായിട്ടുണ്ട്. എന്നാൽ യു.ജി.സി വ്യവസ്ഥപ്രകാരം കരാ൪ ജീവനക്കാ൪ 15 ശതമാനത്തിലധികമാകാൻ പാടില്ല. സ്റ്റാറ്റ്യൂട്ട് വന്നാലുടൻ നിയമനം ഉറപ്പായിരിക്കെയാണ് സംവരണവ്യവസ്ഥ ഒഴിവാക്കിയതെന്നത് ശ്രദ്ധേയമാണ്.
സ൪വകലാശാല ഡയറക്ട൪മാരുടെ തസ്തികകളിലും സംവരണ അട്ടിമറിക്ക് വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ഡയറക്ട൪മാരുടെ ഏഴ് തസ്തികകൾ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ തസ്തികകളായാണ് സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് നടപ്പായാൽ സംവരണം ബാധകമാകുമായിരുന്നില്ല. ഇതിലും മാറ്റംവരുത്തി. കേരള സ൪വകലാശാല ഒറ്റ തസ്തികകളുടെ പേരിൽ സംവരണ അട്ടിമറി നടപ്പാക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
