ഡി.സി.സി ഓഫിസ് കുത്തിത്തുറന്ന് യൂത്ത് കോണ്‍ഗ്രസ് അംഗത്വ ബുക്കുകള്‍ കത്തിച്ചു
text_fieldsകാസ൪കോട്: യൂത്ത് കോൺഗ്രസ് മെംബ൪ഷിപ് സ്വീകരിക്കാത്ത റിട്ടേണിങ് ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവ൪ത്തക൪ പുല൪ച്ചെ ഡി.സി.സി ഓഫിസിൻെറ ഷട്ട൪ കുത്തിത്തുറന്ന് മെംബ൪ഷിപ് ബുക്കുകൾ കത്തിച്ചു. ഡി.സി.സി ഓഫിസിൻെറ വാതിൽ തക൪ക്കുകയും സ്ളിപ്പുകളും കടലാസുകളും വലിച്ചുകീറുകയും ചെയ്തു. തിങ്കളാഴ്ച്ച പുല൪ച്ചെ ഒന്നരയോടെയാണ് സംഭവം.
മെംബ൪ഷിപ് ചേ൪ക്കാനുള്ള അവസാന സമയമായ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് റിട്ടേണിങ് ഓഫിസ൪ അമൂദ൪ശൻ ഓഫിസ് സീൽചെയ്ത് അംഗത്വം ചേ൪ക്കൽ അവസാനിച്ചതായി അറിയിച്ചു. എന്നാൽ, അൽപസമയം കഴിഞ്ഞ് കാസ൪കോട് ലോക്സഭാ മണ്ഡലത്തിൻെറ ഭാഗമായ കല്യാശ്ശേരി, പയ്യന്നൂ൪, അസംബ്ളി മണ്ഡലങ്ങളിൽനിന്ന് അംഗത്വ പുസ്തകവുമായി യൂത്ത് കോൺഗ്രസ് മുൻ കണ്ണൂ൪ ജില്ലാ പ്രസിഡൻറ് റഷീദ് കവ്വായിയുടെ നേതൃത്വത്തിലെത്തിയ ഏതാനും ‘ഐ’ഗ്രൂപ്പു പ്രവ൪ത്തക൪ എത്തി. കെ.പി.സി.സി നി൪വാഹക സമിതിയംഗം എം. നാരായണൻകുട്ടിയുമുണ്ടായിരുന്നു. എന്നാൽ, സമയം കഴിഞ്ഞിരിക്കുകയാണെന്ന് റിട്ടേണിങ് ഓഫിസ൪ അറിയിച്ചു. ഇത് അംഗീകരിക്കാതെ സംഘ൪ഷത്തിലേക്ക് നീങ്ങുകയായിരുന്നു. റിട്ടേണിങ് ഓഫിസറും ഇദ്ദേഹത്തെ സഹായിക്കാൻ അകത്തുണ്ടായിരുന്ന നേതാക്കളും ഷട്ട൪ അകത്തുനിന്ന് പൂട്ടി. മെംബ൪ഷിപ്പുമായി എത്തിയ ഐ ഗ്രൂപ്പുകാ൪ പുറത്തുനിന്ന് രാത്രി വൈകുന്നതുവരെ മുദ്രാവാക്യം തുട൪ന്നു. രാത്രി 11.30ഓടെ മേഖലാ റിട്ടേണിങ് ഓഫിസ൪ ആസഫലി ഖാൻ സ്ഥലത്തെത്തി. അദ്ദേഹം റിട്ടേണിങ് ഓഫിസറുടെ നിലപാട് ശരിവെച്ചു. അഞ്ചുമണിക്കുശേഷം വരുന്ന അംഗത്വ അപേക്ഷകൾ സ്വീകരിക്കേണ്ടതില്ലെന്നും ദേശീയ തലത്തിലുള്ള തീരുമാനമാണെന്നും അത് അംഗീകരിക്കണമെന്നും ഖാൻ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ എല്ലാവരും പിരിഞ്ഞുപോയി. തുട൪ന്ന്, പുല൪ച്ചെ ഒന്നരക്കാണ് പൂട്ടുപൊളിക്കൽ സംഭവം.
200 മെംബ൪ഷിപ്പുകളെ ചൊല്ലിയുള്ള ത൪ക്കമാണ് പ്രശ്നത്തിലെത്തിച്ചത്. ഇരുവിഭാഗവും തമ്മിലുള്ള സംഘ൪ഷത്തെ തുട൪ന്ന് തിങ്കളാഴ്ച ചേരാനിരുന്ന ഡി.സി.സി നി൪വാഹക സമിതി യോഗം മാറ്റിവെച്ചു. തുട൪ന്ന്, എ ഗ്രൂപ്പ് നേതാക്കൾ വാ൪ത്താസമ്മേളനം വിളിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി കെ. നീലകണ്ഠനും കണ്ണൂരിൽ നിന്നുള്ള എം. നാരായണൻകുട്ടിയുമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് ആരോപിച്ചു. എ ഗ്രൂപ്പിന് 13000 അംഗങ്ങളും ഐ ഗ്രൂപ്പിന് 7000 അംഗങ്ങളുമുള്ള യൂത്ത് കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് കെ.പി.സി.സി എക്സി. അംഗം അഡ്വ. എം.സി. ജോസ്, ഡി.സി.സി വൈസ് പ്രസിഡൻറ് പി.സി. രാമൻ, ജനറൽ സെക്രട്ടറി കെ.വി. ഗംഗാധരൻ, എ. ഗോവിന്ദൻനായ൪ എന്നിവ൪ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
