മുംബൈ ഭീകരാക്രമണക്കേസ്: രണ്ടാം ജുഡീഷ്യല്‍ കമീഷന്‍ സന്ദര്‍ശനം: പാകിസ്താന്‍ നടപടിക്രമങ്ങള്‍ കൈമാറി
text_fieldsന്യൂദൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതികളെ വിസ്തരിക്കാനായി ഇന്ത്യയിലെത്തുന്ന രണ്ടാം ജുഡീഷ്യൽ കമീഷൻെറ സന്ദ൪ശനത്തിൻെറ നടപടിക്രമങ്ങൾ പാകിസ്താൻ ഇന്ത്യക്ക് കൈമാറി. കേസിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന പാകിസ്താൻ പൗരന്മാരുടെ വിചാരണ വേഗത്തിലാക്കുന്നതിൻെറ ഭാഗമായാണ് ഈ നടപടി.
സംഘത്തിൻെറ സന്ദ൪ശനത്തിൻെറ നടപടിക്രമങ്ങൾ പാകിസ്താനിൽനിന്ന് ലഭിച്ചുവെന്നും വിദഗ്ധോപദേശത്തിനായി നിയമജ്ഞ൪ക്ക് കൈമാറിയെന്നും ഉദ്യോഗസ്ഥ൪ വ്യക്തമാക്കി.
മാ൪ച്ചിൽ മുംബൈ സന്ദ൪ശിച്ച ആദ്യ ജുഡീഷ്യൽ കമീഷൻെറ കണ്ടെത്തലുകൾ പാകിസ്താനിലെ വിചാരണകോടതി തള്ളിയിരുന്നു. നാലു മുഖ്യസാക്ഷികളെ വിസ്തരിക്കാൻ അനുമതി ലഭിക്കാതിരുന്നതിനാലാണ് തെളിവുകൾ ശക്തമല്ലെന്ന് പറഞ്ഞ് ആദ്യസംഘത്തിൻെറ റിപ്പോ൪ട്ട് പാക് കോടതി തള്ളിയത്. മുംബൈ ഭീകരാക്രമണ കേസ് ആസൂത്രണം ചെയ്തെന്ന് കരുതുന്ന സാകിയു൪ റഹ്മാൻ ലഖ്വി, അബു അൽകാമ എന്ന മാശാ൪ ഇഖ്ബാൽ, ഹമദ് അമീൻ, അബ്ദുൽ വാജിദ് എന്ന സരാ൪ ഷാ, ശാഹിദ് ജമീൽ റിയാസ് തുടങ്ങിയവരാണ് പാകിസ്താനിലുള്ള പ്രതികൾ.
ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെയുമായുള്ള കൂടിക്കാഴ്ചക്കിടെ പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക് രണ്ടാം കമീഷൻെറ സന്ദ൪ശനത്തിന് അനുമതി തേടിയിരുന്നു. ഗൂഢാലോചനയിലുൾപ്പെട്ട എല്ലാവരുടെയും വിചാരണ ഉടൻ തന്നെ പൂ൪ത്തിയാക്കണമെന്ന് ഷിൻഡെയും ആവശ്യമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
