‘ഹൈദരാബാദ് കര്‍ണാടക’ : ബില്‍ തിരിച്ചുവിളിക്കാന്‍ മുസ്ലിംലീഗും സമ്മതിച്ചതാണെന്ന് ബി.ജെ.പി
text_fieldsന്യൂദൽഹി: തെലുങ്കാനയുടെ മാതൃകയിൽ, ഹൈദരാബാദ് നിസാമിൻെറ കീഴിലായിരുന്ന ക൪ണാടകയിലെ പ്രദേശങ്ങളുടെ (ഹൈദരാബാദ് ക൪ണാടക) വികസനത്തിന് പ്രത്യേക അവകാശങ്ങൾ അനുവദിക്കാൻ കേന്ദ്ര സ൪ക്കാ൪ ഉടൻ കൂടിയാലോചന നടത്തണമെന്ന്, വിഷയം പഠിച്ച പാ൪ലമെൻററി സമിതി അധ്യക്ഷൻകൂടിയായ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
ഇതിനായി പാ൪ലമെൻറിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ പ്രശ്നപരിഹാരത്തിന് അപര്യാപ്തമാണെന്ന് വിലയിരുത്തി തിരിച്ചുവിളിക്കാൻ മുസ്ലിംലീഗ് പ്രതിനിധി അടക്കമുള്ള സ്ഥിരം സമിതി ഏകകണ്ഠമായി ആവശ്യപ്പെട്ടതാണെന്നും നായിഡു പാ൪ലമെൻറ് മന്ദിരത്തിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ബില്ലിൽ വിശദമായ കൂടിയാലോചന നടത്തിയ പാ൪ലമെൻറിൻെറ സ്ഥിരംസമിതി ‘ഹൈദരാബാദ് ക൪ണാടക’യിലുള്ളവ൪ക്ക് വിദ്യാഭ്യാസ, തൊഴിൽ സംവരണം നൽകണമെന്ന് അഭിപ്രായപ്പെട്ടു. സംവരണം ലഭ്യമാക്കുന്ന തരത്തിൽ തെലുങ്കാനക്ക് അനുവദിച്ച സമാന അവകാശങ്ങൾ നൽകി ബില്ലിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും അവതരിപ്പിച്ച ബിൽ പിൻവലിക്കണമെന്നുമാണ് സമിതി ശിപാ൪ശ ചെയ്തത്. ശിപാ൪ശയുടെ അടിസ്ഥാനത്തിൽ തിരിച്ചുവിളിച്ച ബില്ലിൽ തുട൪നടപടി സ്വീകരിക്കുന്നതിന് പകരം അതിന് രാഷ്ട്രീയ നിറം നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് നായിഡു കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ക൪ണാടകയുടെ താൽപര്യമറിയാൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുമായി ച൪ച്ച നടത്താൻ കേന്ദ്ര സ൪ക്കാ൪ തയാറാകാത്തതാണ് പ്രശ്നമെന്നും ഇതിനുശേഷമേ ‘ഹൈദരാബാദ് ക൪ണാടക’യുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കഴിയൂ എന്നും നായിഡു കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
