മുസ്ലിം നേതാക്കളോട് സയ്യിദ് ഷഹാബുദ്ദീന്‍ മാപ്പുപറഞ്ഞു
text_fieldsന്യൂദൽഹി: 10 മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ‘കമ്മിറ്റി ഫോ൪ മുസ്ലിം ഓ൪ഗനൈസേഷൻ ഫോ൪ എംപവ൪മെൻറി’ൻെറ ലെറ്റ൪പാഡിൽ ഗുജറാത്ത് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയതിൽ മുൻ എം.പിയും മുസ്ലിം മജ്ലിസെ മുശാവറ മുൻ അഖിലേന്ത്യാ പ്രസിഡൻറുമായ സയ്യിദ് ഷഹാബുദ്ദീൻ മാപ്പഭ്യ൪ഥിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയോട് പൊറുക്കണമെന്ന് ഗുജറാത്തിലെ മുസ്ലിംകളോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷഹാബുദ്ദീൻ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കൽ സെക്രട്ടറി മുഹമ്മദ് അഹ്മദ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രസിഡൻറ് മൗലാന അ൪ശദ് മദനി, മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡൻറ് സഫറുൽ ഇസ്ലാം ഖാൻ തുടങ്ങിയവരോടാണ് ഷഹാബുദ്ദീൻ മാപ്പഭ്യ൪ഥിച്ചത്. തന്ത്രപരമായ ഉദ്ദേശ്യം വെച്ച് വ്യക്തിപരമായി മോഡിക്ക് അയച്ച തുറന്ന കത്തുമായി മുസ്ലിം സംഘടനകളുടെ കൂട്ടായ്മയുമായി ഒരു ബന്ധവുമില്ലെന്ന് ഷഹാബുദ്ദീൻ വിശദീകരിച്ചു.
എന്നാൽ, തൻെറ ഓഫിസ് ‘കമ്മിറ്റി ഫോ൪ മുസ്ലിം ഓ൪ഗനൈസേഷൻ ഫോ൪ എംപവ൪മെൻറി’ൻെറ ലെറ്റ൪ പാഡ് തെറ്റായി ഉപയോഗിക്കുകയായിരുന്നു. അതിൽ മുസ്ലിം സംഘടനാ നേതാക്കൾ ഉന്നയിച്ച എതി൪പ്പ് ന്യായമാണെന്നും അത്തരമൊരു സാഹചര്യമുണ്ടാക്കിയതിൽ താൻ മാപ്പുചോദിക്കുകയാണെന്നും ഷഹാബുദ്ദീൻ പറഞ്ഞു.
അതേസമയം, തൻെറ തുറന്ന കത്തിലൊരിടത്തും നരേന്ദ്ര മോഡിക്ക് പൊറുത്തുകൊടുക്കാനും വോട്ടുചെയ്യാനും മുസ്ലിംകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഷഹാബുദ്ദീൻ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
