സി.ഐ.ടി.യു ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
text_fieldsനാദാപുരം: നി൪മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ സ൪ക്കാ൪ നടപടി സ്വീകരിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ന് പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് നാലിന് പുറമേരി കെ.ആ൪ ഹയ൪ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനത്തിൽ 360ഓളം പേ൪ പങ്കെടുത്തു. സമ്മേളനം വി.പി. കുഞ്ഞികൃഷ്ണൻ (പ്രസി), ടി. ദാസൻ (ജന. സെക്ര), കെ. ചന്ദ്രൻ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
സി.പി.എം സംസ്ഥാന സമിതി അംഗം എളമരം കരീം, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ എന്നിവ൪ സമ്മേളന പരിപാടികൾ നിയന്ത്രിച്ചു.
അനുശോചന പ്രമേയത്തിൽ ടി.പി ചന്ദ്രശേഖരൻ
നാദാപുരം: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിൽ ടി.പി. ചന്ദ്രശേഖരൻെറ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സമിതി അംഗം ടി. രാജൻ അവതരിപ്പിച്ച അനുശോചന പ്രമേയത്തിലാണ് ടി.പി. ചന്ദ്രശേഖരൻെറ പേരും കടന്നുകൂടിയത്. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യ പ്രതിയായി ജാമ്യത്തിലിറങ്ങിയ സി.എച്ച്. അശോകൻ സമ്മേളന പ്രതിനിധിയായി സദസ്സിലിരിക്കവെയാണ് അനുശോചനപ്രമേയമെന്നത് ശ്രദ്ധേയമാണ്. ഒഞ്ചിയത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട ടി.പി. ചന്ദ്രശേഖരൻെറ വധത്തിൽ ഈ സമ്മേളനം അനുശോചിക്കുന്നു എന്നാണ് പ്രമേയത്തിലുള്ളത്.
ടി.പി. ചന്ദ്രശേഖരനടക്കമുള്ള പാ൪ട്ടി പ്രവ൪ത്തകരുടെയും നേതാക്കളുടെയും നിര്യാണത്തിൽ അന്ത്യാഞ്ജലി രേഖപ്പെടുത്തി ഒരു മിനിറ്റ് എഴുന്നേറ്റുനിന്ന് പ്രതിനിധികൾ മൗനമാചരിച്ച ശേഷമാണ് അനുശോചന പ്രമേയമവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
