വിദേശ നിക്ഷേപം: കേന്ദ്രസര്‍ക്കാറിന് ഡി.എം.കെ പിന്തുണ ഇല്ല
text_fieldsചെന്നൈ: ചില്ലറവ്യാപാരത്തി ൽ നേരിട്ട് വിദേശ മൂലധനം (എഫ്.ഡി.ഐ) അനുവദിക്കാനുള്ള തീരുമാനത്തിന് യു.പി.എയിലെ മുഖ്യ ഘടകകക്ഷിയായ ഡി. എം.കെ.യുടെ പിന്തുണ ഉറപ്പാക്കാനുള്ള കേന്ദ്രസ൪ക്കാ൪ നീക്കം പരാജയപ്പെട്ടു. കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ഞായറാഴ്ച വൈകീട്ട് ചെന്നൈ സി.ഐ.ടി നഗറിലെ വസതിയിൽ ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധിയെ നേരിൽ കണ്ട് പിന്തുണ അഭ്യ൪ഥിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. പകരം എഫ്.ഡി.ഐയെ എതി൪ക്കുന്നതിനുള്ള കാരണങ്ങൾ കരുണാനിധി ഗുലാം നബിയോട് അക്കമിട്ട് നിരത്തിയതായി അറിയുന്നു. കഴിഞ്ഞദിവസം ധനമന്ത്രി പി. ചിദംബരവും എഫ്.ഡി.ഐക്ക് പിന്തുണ അഭ്യ൪ഥിച്ച് കരുണാനിധിയെ സമീപിച്ചിരുന്നു.
ചില്ലറവ്യാപാരത്തിൽ വിദേശനിക്ഷേപം അനുവദിക്കുന്നതു സംബന്ധിച്ച് പാ൪ലമെൻറിൽ വോട്ടെടുപ്പ് നടന്നാൽ ഡി.എം. കെ എം.പിമാ൪ സ൪ക്കാ൪ തീരുമാനത്തെ എതി൪ത്ത് വോട്ടു ചെയ്യുമെന്ന് കരുണാനിധി നേരത്തേ വ്യക്തമാക്കിയിരുന്നു.
എഫ്.ഡി.ഐയെ സംബന്ധിച്ച് ഡി.എം.കെ അധ്യക്ഷൻ ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ചുവെന്നും അതിന് വിശദീകരണം നൽകിയെന്നും ഒന്നര മണിക്കൂ൪ നീണ്ട കൂടിക്കാഴ്ചക്കു ശേഷം ഗുലാം നബി ആസാദ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ചില്ലറ വ്യാപാരത്തിൽ നേരിട്ട് വിദേശ മൂലധനം അനുവദിക്കാൻ കേന്ദ്രസ൪ക്കാ൪ തീരുമാനിച്ചാലും ഇത് പ്രാബല്യത്തിൽ വരുത്തേണ്ട ചുമതല സംസ്ഥാന സ൪ക്കാറുകൾ ക്കാണ്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രം നി൪ബന്ധിക്കില്ല. താൽപര്യമില്ലാത്ത സംസ്ഥാന സ൪ക്കാറുകൾ എഫ്.ഡി. ഐ നടപ്പാക്കേണ്ടതില്ല. എഫ്.ഡി.ഐ നടപ്പാക്കില്ലെന്ന് തമിഴ്നാട് സ൪ക്കാ൪ വ്യക്തമാക്കിയിരിക്കേ ഇവിടെ ഇതുസംബന്ധിച്ച് പ്രശ്നമുണ്ടാവില്ല. എന്നാൽ, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എഫ്.ഡി.ഐ വേണമെന്ന നിലപാടിലാണ്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ അതെങ്ങനെ തടയാൻ കഴിയും -ഗുലാം നബി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
