അധ്യാപകരുടെ ശമ്പളം: ബിഹാറിന് സുപ്രീംകോടതി വിമര്‍ശം
text_fieldsന്യൂദൽഹി: അധ്യാപക൪ക്ക് അ൪ഹമായ പരിഗണനയും മാന്യമായ ശമ്പളവും നൽകാതിരിക്കുന്ന ബിഹാ൪ സ൪ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമ൪ശം. ഉയ൪ന്ന സാക്ഷരതയും പ്രാഥമികതലങ്ങളിൽ ഏറെ വിദ്യാ൪ഥികളുമുള്ള ഒരു രാജ്യത്തെ പ്രൈമറി, സെക്കൻഡറി അധ്യാപകരുടെ പ്രാധാന്യം സംസ്ഥാന സ൪ക്കാ൪ നി൪ബന്ധമായി തിരിച്ചറിയണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ശമ്പളത്തിൻെറ കാര്യത്തിൽ അധ്യാപകരെ കോടതിയിലേക്ക് നയിച്ച സ൪ക്കാറിൻെറ നടപടിയിൽ, ജസ്റ്റിസുമാരായ സുരീന്ദ൪ സിങ് നജ്ജാ൪, എച്ച്.എൽ. ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. അധ്യാപക൪ക്ക് മാന്യമായ വേതനവും സ്ഥാനക്കയറ്റ അവസരങ്ങളും നൽകണമെന്ന് കോടതി സംസ്ഥാന സ൪ക്കാറിനു നി൪ദേശംനൽകി. സബോ൪ഡിനേറ്റ് എജുക്കേഷൻ സ൪വീസിലെ അധ്യാപകരെ ബിഹാ൪ എജുക്കേഷൻ സ൪വീസിലെ ക്ളാസ് രണ്ടിലേക്ക് ലയിപ്പിച്ച നടപടി റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ, ബിഹാ൪ സ്റ്റേറ്റ് ഗവ. സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ രണ്ട് ഹ൪ജികൾക്ക് അനുമതി നൽകിയാണ് സുപ്രീംകോടതി ഈ പരാമ൪ശങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
