മുട്ടുകായല്‍ ബണ്ട് കെട്ടി സംരക്ഷിച്ചില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
text_fieldsവാടാനപ്പള്ളി: വാടാനപ്പള്ളി പഞ്ചായത്തിലെ മുട്ടുകായൽ ബണ്ട് കെട്ടി സംരക്ഷിക്കാത്തതിനാൽ ഉപ്പുവെള്ളം കയറി മണപ്പാട് മുതൽ നടുവിൽക്കര വരെ കൃഷി നശിക്കുന്നു.
പഞ്ചായത്ത് ഇടപെട്ട് ഇത്തവണ നിശ്ചിത സമയത്തിന് മുമ്പ് ബണ്ട് കെട്ടി സംരക്ഷിക്കാൻ നടപടി എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
എല്ലാവ൪ഷവും രണ്ടാഴ്ച മുമ്പ് പഞ്ചായത്തിൻെറ നേതൃത്വത്തിൽ ബണ്ട് കെട്ടാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ല. വേലിയേറ്റത്തിലാണ് കനോലി പുഴയിൽ നിന്ന് ഉപ്പുവെള്ളം, ബണ്ട് വഴി കായലിലേക്ക് കയറുന്നത്. മണപ്പാട്, നടുവിൽക്കര മേഖലയിലെ മൂന്നു കിലോമീറ്റ൪ സ്ഥലത്തെ തെങ്ങ്, കവുങ്ങ്, പച്ചക്കറി കൃഷികളാണ് നശിക്കുന്നത്. വേലിയേറ്റത്തിൽ നടുവിൽക്കര അരിഗോഡൗണിന് വടക്കുള്ള വീടുകളുടെ മുറ്റം വരെ ഉപ്പുവെള്ളം കയറി.
പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാ൪ഡുകളിലെ കൃഷിയാണ് ഏറെയും നശിക്കുന്നത്. എന്നാൽ പഞ്ചായത്തംഗത്തിൻെറയോ, പ്രസിഡൻറിൻെറയോ ഭാഗത്തുനിന്ന് ബണ്ട് കെട്ടാൻ നടപടിയുണ്ടായില്ല.
ബണ്ടാണെങ്കിൽ കോൺക്രീറ്റ് തക൪ന്ന് കമ്പികൾ പുറത്തായി. ഏതുസമയത്തും നിലംപതിക്കാവുന്ന നിലയിലാണ്. ബണ്ടിൻെറ അപകടാവസ്ഥ കാരണം ഇതുവഴിയുള്ള കാൽനടയാത്രയും അപകടം നിറഞ്ഞതാണ്.
സ്കൂളിലേക്ക് പോകാനായി കുട്ടികൾ ഭീതിയോടെയാണ് ബണ്ട് മുറിച്ചുകടക്കുന്നത്. കാൽ തെറ്റിയാൽ വെള്ളം നിറഞ്ഞ ഒഴുക്കുള്ള കനാലിലേക്കാണ് വീഴുക. പ്രായം ചെന്നവ൪ക്കും ഇതുവഴി പോകാൻ പ്രയാസമാണ്.
ബണ്ട് അറ്റകുറ്റപ്പണി നടത്താനും കൂടുതൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ അടിയന്തരമായി കെട്ടി സംരക്ഷിക്കാനും പഞ്ചായത്ത് നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
