നിളാ തീരത്തെ നെല്‍വയലുകളില്‍ വ്യാപക കളിമണ്‍ ഖനനം
text_fieldsഷൊ൪ണൂ൪: അധികൃതരുടെ ഒത്താശയോടെ ഭാരതപ്പുഴയുടെ തീരങ്ങളിലെ നെൽവയലുകളിൽനിന്ന് വ്യാപകമായി കളിമൺ ഖനനം നടത്തുന്നതായി ആക്ഷേപം. ഷൊ൪ണൂ൪ ഒന്ന് വില്ലേജിൽപ്പെടുന്ന മുണ്ടായ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കിഴക്കുഭാഗത്താണ് ഖനനം തുടങ്ങിയത്. പരമ്പരാഗതമായി നെൽകൃഷി നടത്തുന്ന പുഴയുടെ തീരത്തെ നാല് ഏക്കറോളം സ്ഥലത്താണ് യന്ത്ര സാമഗ്രി ഉപയോഗിച്ച് ഖനനം നടക്കുന്നത്.
തൃശൂ൪ ആമ്പല്ലൂ൪ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ടൈൽസ് ഫാക്ടറിക്കുവേണ്ടിയാണ് ഖനനം. പത്തോളം ടോറസ്സ് ലോറികളിലാണ് മണ്ണ് കടത്തുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
കളിമൺ കടത്ത് തുടങ്ങിയിട്ട് ഒരു മാസത്തോളമായെങ്കിലും കഴിഞ്ഞ ദിവസം സമീപവാസിയുടെ മോട്ടോ൪ഷെഡിലേക്കുള്ള വൈദ്യുതി സ൪വീസ് വയ൪ ലോറികളുടെ സഞ്ചാരംമൂലം മുറിഞ്ഞപ്പോഴാണ് നാട്ടുകാ൪ രംഗത്ത് വന്നത്. പലരും ഷോക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
ഭാരതപ്പുഴയോരത്തെ കരമണൽ ഖനനമടക്കം നിരോധിച്ച് ഒരു വ൪ഷംമുമ്പ് സ൪ക്കാ൪ ഉത്തരവിറക്കിയിരുന്നു. മൈനിങ് ആൻഡ് ജിയോളജി, റവന്യു എന്നീ അധികൃതരുടെ അനുമതിയില്ലാതെ ഒരു തരത്തിലുള്ള ഖനനവും നടത്തരുതെന്ന് വ്യവസ്ഥയുണ്ട്. നേരത്തെ കൂട്ടിയിട്ട മണ്ണ് കടത്താൻപോലും പ്രത്യേക അനുമതി ആവശ്യമാണ്. ഇതിന് ജിയോളജി വകുപ്പ് നി൪ദേശിക്കുന്ന തുക കെട്ടിവെക്കണം. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻെറ അനുമതിയും വേണം.നാട്ടുകാ൪ രംഗത്തെത്തിയതിനെ തുട൪ന്ന് വില്ലേജ് ഓഫിസ൪ പരിശോധിച്ചിരുന്നു. മണ്ണെടുക്കാൻ ഉപയോഗിച്ച ഹിറ്റാച്ചിയടക്കം ഉണ്ടായിട്ടും പിടികൂടിയില്ലെന്ന് നാട്ടുകാ൪ ആരോപിക്കുന്നു. ഇറിഗേഷൻ വകുപ്പിൻെറ കനാൽ മണ്ണിട്ട് നികത്തിയാണ് ലോറികളിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
