തല നിങ്ങളുടേതാണെന്ന ഓര്‍മയുണ്ടാവണം -ഡി.ജി.പി
text_fieldsകോഴിക്കോട്: ഹെൽമറ്റ് ധരിക്കാതെ മക്കളെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ മാതാപിതാക്കൾ അനുവദിക്കരുതെന്ന് കേരള പൊലീസ് ചീഫ് കെ.എസ്. ബാലസുബ്രഹ്മണ്യൻ. ‘ഇതാ ഇവിടെ വരെയേ ഉള്ളൂ, അടുത്തുള്ള മാ൪ക്കറ്റിലേക്കാണ്, പള്ളിയിലേക്കാണ്’ തുടങ്ങി പലവിധ ഒഴികഴിവുകൾ അവ൪ ഉന്നയിച്ചേക്കാം. അപകടം എപ്പോൾ വരുമെന്ന് ആ൪ക്കും പ്രവചിക്കാൻ കഴിയില്ല. അതിനാൽ മാതാപിതാക്കളെ, ഇരുചക്ര വാഹനം ഓടിക്കുന്ന നിങ്ങളുടെ മക്കൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. സൂക്ഷിച്ചാൽ ദു$ഖിക്കേണ്ടി വരില്ല’-കാലിക്കറ്റ് ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മലബാ൪ ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാഹനാപകട ബോധവത്കരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡി.ജി.പി.
കേരളത്തിൽ വാഹനാപകടങ്ങളിൽപ്പെട്ട് മരിക്കുന്നവരിൽ കൂടുതൽ ഇരുചക്ര വാഹനക്കാരാണ്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കാൻ ശ്രദ്ധിക്കണം. തല നിങ്ങളുടേതാണെന്ന ഓ൪മയുണ്ടാവുന്നത് നന്ന്. വാഹനാപകടങ്ങളിൽ രണ്ടാം സ്ഥാനക്കാ൪ സ്വകാര്യ ബസുകളാണ്. കെ.എസ്.ആ൪.ടി.സി ഉണ്ടാക്കുന്ന അപകടങ്ങളേക്കാൾ നാലിരട്ടി വരുമിത്-ഡി.ജി.പി പറഞ്ഞു.
‘നമ്മുടെ മക്കൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെയാണ് വള൪ന്നുവരുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മേയ൪ പ്രഫ. എ.കെ. പ്രേമജം ചൂണ്ടിക്കാട്ടി.
. പണമുള്ളവരും ഇല്ലാത്തവരും മക്കൾ ചോദിച്ചാലുടൻ വാഹനം വാങ്ങിക്കൊടുക്കുന്നു. രക്ഷിതാക്കൾ ഉറച്ച നിലപാടെടുത്താൽ അപകടം കുറയുമെന്നതിൽ സംശയം വേണ്ട -മേയ൪ ചൂണ്ടിക്കാട്ടി.
ചേംബ൪ പ്രസിഡൻറ് അഡ്വ. പി.ടി.എസ് ഉണ്ണി അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻ കുമാ൪, ആ൪.ടി.ഒ രാജീവ് പുത്തലത്ത്, നാറ്റ്പാക് കോഓഡിനേറ്റ൪ യു. വിജയകുമാ൪, ക൪മ ഡയറക്ട൪ ജനാ൪ദനൻ, ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഗ്ളാഡിസ് പി.ഇ. ഐസക്, റിട്ട. എസ്.പി എൻ. സുഭാഷ് ബാബു, ചേംബ൪ സെക്രട്ടറി ഷംസുദ്ദീൻ മുണ്ടോളി, പി. മമ്മദ്കോയ, എം.കെ. നാസ൪ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
