മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രീധരനു പിന്നാലെ
text_fieldsന്യൂദൽഹി: ദൽഹി മെട്രോ റെയിൽ കോ൪പറേഷനെ (ഡി.എം. ആ൪.സി) നി൪മാണച്ചുമതല ഏൽപിക്കണമെന്ന ഉപാധി അംഗീകരിക്കാതെ ദൽഹി സ൪ക്കാറുമായി ധാരണയിലെത്തിയ സംസ്ഥാന സ൪ക്കാ൪, കൊച്ചി മെട്രോ അട്ടിമറിയുടെ പേരിൽ ക്രൂശിക്കപ്പെടാതിരിക്കാൻ ശ്രീധരന് പിന്നാലെ. ഡി.എം.ആ൪.സിയെ ചുമതല ഏൽപിക്കാതിരിക്കാൻ ദൽഹിയിലെ ഐ.എ.എസ് ലോബിയെ കൂട്ടുപിടിച്ചതിനു ശേഷമാണ് എങ്ങനെയും ശ്രീധരനെ സഹകരിപ്പിച്ച് ജനരോഷം ഒഴിവാക്കാൻ നീക്കം നടത്തുന്നത്.
ശ്രീധരൻ പദ്ധതിയുമായി സഹകരിക്കുമെന്ന വിവരം സ൪ക്കാ൪ കേന്ദ്രങ്ങൾ ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകി. വിഷയത്തിൽ സജീവമായി ഇടപെട്ട കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി ശനിയാഴ്ച ശ്രീധരനുമായി ബന്ധപ്പെട്ട് സഹകരിക്കണമെന്നഭ്യ൪ഥിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. സംസ്ഥാന സ൪ക്കാ൪ അകപ്പെട്ട പ്രതിസന്ധി മറികടക്കാൻ ശ്രീധരനെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻെറ മാനേജിങ് ഡയറക്ട൪ ആക്കാമെന്ന നി൪ദേശവും കേന്ദ്ര സ൪ക്കാ൪ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഡി.എം.ആ൪.സിയെ നി൪മാണച്ചുമതല ഏൽപിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഇത്തരമൊരു നി൪ദേശം കേന്ദ്ര നഗര വികസന മന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുമ്പാകെ വെച്ചത്. എന്നാൽ, നിലവിൽ ദൽഹി മെട്രോ റെയിൽ കോ൪പറേഷൻെറ പ്രിൻസിപ്പൽ അഡൈ്വസറായ ശ്രീധരൻ ആ ചുമതല ഒഴിവായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻെറ എം.ഡിയാകുമെന്ന പ്രതീക്ഷയില്ലെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. എങ്കിലും ശ്രമം തുടരാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കമൽനാഥിനെ അറിയിച്ചിട്ടുണ്ട്.
പദ്ധതി സ്വകാര്യമേഖലക്ക് നൽകുന്നതിനെയും പൊതു-സ്വകാര്യ പങ്കാളിത്ത(പി.പി. പി)ത്തോടും യോജിക്കാനാവില്ലെന്ന നിലപാടാണ് ശ്രീധരനെടുത്തത്. ദൽഹിയുടെ അനുഭവ പശ്ചാത്തലത്തിലായിരുന്നു ശ്രീധരൻെറ നിലപാട്. ഇതത്തേുട൪ന്നാണ് പദ്ധതിയുടെ കാതലായ പ്രവ൪ത്തനങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തം പാടില്ലെന്ന കേരളത്തിൻെറ ആവശ്യം പൊതുനിക്ഷേപക ബോ൪ഡ് (പി.ഐ.ബി) യോഗത്തിൽ കേന്ദ്ര ആസൂത്രണ കമീഷൻ മനസില്ലാ മനസ്സോടെ സമ്മതിച്ചത്. എന്നിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവ൪ത്തനങ്ങളിൽ പി.പി.പി സാധ്യത ആരായണമെന്ന് ആസൂത്രണ കമീഷൻ നി൪ദേശിക്കുകയും ചെയ്തു. മൊത്തം പദ്ധതി ചെലവിൻെറ 44 ശതമാനം ജപ്പാൻ ബാങ്കിൽനിന്ന് വായ്പയെടുക്കാനും ബാക്കി വരുന്ന തുകയിൽ 20.26 ശതമാനം കേന്ദ്ര സ൪ക്കാറും 35.74 ശതമാനം കേരള സ൪ക്കാറും വഹിക്കാനുമായിരുന്നു പി.ഐ.ബി യോഗത്തിലെ ധാരണ. കേന്ദ്രവും സംസ്ഥാനവും വഹിക്കുന്ന തുകയിൽ 15 ശതമാനം വീതം അവരുടെ ഓഹരി പങ്കാളിത്തമായിരിക്കുമെന്നും ധാരണയിലെത്തി. ഭാവിയിൽ ഇത്തരം പുലിവാലുകളൊഴിക്കാനാണ് ശ്രീധരൻെറ നേൽനോട്ടത്തിൽ ഡി.എം.ആ൪.സിക്ക് ദൽഹി മെട്രോ നി൪മാണച്ചുമതല നൽകുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ഒത്തുകളിച്ചത്. ഡി.എം.ആ൪.സിക്ക് നി൪മാണച്ചുമതലയില്ലെങ്കിൽ ശ്രീധരൻ നോക്കുകുത്തിയാകുമെന്ന കണക്കുകൂട്ടലിലാണിത് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
