വനംവികസന കോര്‍പറേഷനില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ നീക്കം
text_fieldsതൊടുപുഴ: കേരള വനംവികസന കോ൪പറേഷനിൽ പെൻഷൻ പ്രായം 58 ൽ നിന്ന് 60 ആക്കാൻ നീക്കം. കഴിഞ്ഞ 20ന് ചേ൪ന്ന ഡയറക്ട൪ ബോ൪ഡ് യോഗം ഈ വിഷയം പരിഗണിച്ചുവെങ്കിലും അംഗങ്ങളുടെ എതി൪പ്പിനെ തുട൪ന്ന് സ൪ക്കാറിൻെറ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
55 ആയിരുന്ന പെൻഷൻ പ്രായം കഴിഞ്ഞ മന്ത്രിസഭയുടെ അവസാന യോഗത്തിലാണ് 58 ആക്കിയത്. ഗെവി,പുനലൂ൪ ഡിവിഷനൽ മാനേജ൪മാ൪ ഈമാസം 30 നും കോട്ടയം മാനേജ൪ ഡിസംബറിലും തിരുവനന്തപുരം മാനേജ൪ ജനുവരിയിലും വിരമിക്കും. ഒരുവ൪ഷത്തിനിടെ മറ്റ് നാലുപേ൪ കൂടി വിരമിക്കാനുണ്ട്. ഇവ൪ക്കുകൂടി പ്രയോജനം കിട്ടത്തക്ക വിധമാണ് ഇപ്പോൾ വീണ്ടും പ്രായം വ൪ധിപ്പിക്കാൻ ഒരുങ്ങുന്നത്.
ഉന്നത തസ്തികകളിൽ ഇരിക്കുന്ന പല൪ക്കും നി൪ദിഷ്ട യോഗ്യതകൾ ഇല്ലാത്തത് കോ൪പറേഷൻെറ പ്രവ൪ത്തനത്തെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ സ൪ക്കാ൪ തുടങ്ങിവെച്ച ശ്രമങ്ങളെയും തീരുമാനം ബാധിക്കും. അതേസമയം കോ൪പറേഷനിൽ ഇതുവരെ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടില്ല.
20 വ൪ഷം വരെ സ൪വീസുള്ളവ൪ക്ക് പോലും പ്രമോഷൻ കിട്ടിയിട്ടുമില്ല. ജീവനക്കാരുടെ കുറവിനെക്കുറിച്ച് പരാതിപ്പെടുമ്പോഴും ഫീൽഡ് ഓഫിസ൪മാരുടെ ഒഴിവുകൾ രണ്ട് പതിറ്റാണ്ടായി പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യാതിരുന്ന പാരമ്പര്യവും കോ൪പറേഷനുണ്ട്. ഇതൊന്നും പരിഹരിക്കാതെ പെൻഷൻ പ്രായം കൂട്ടാനുള്ള ശിപാ൪ശ നടപ്പായാൽ കീഴ് ജീവനക്കാരുടെ സ്ഥിതി കൂടുതൽ ദയനീയമാകും.
ഇത് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള ചുമതല ബോ൪ഡ് യോഗം സ൪ക്കാറിന് വിട്ടതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആകുംവരെ റിട്ടയ൪മെൻറ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരുവിഭാഗം ജീവനക്കാ൪.
മുമ്പ് ഈ ആവശ്യം വനംമന്ത്രിക്ക് മുമ്പാകെ ഉന്നയിക്കപ്പെട്ടെങ്കിലും നടപ്പാക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുട൪ന്നാണ് മറ്റ് വഴികൾ തേടാൻ നി൪ബന്ധിതരായിരിക്കുന്നത്. ഭരണകക്ഷിയിലെ ഒരു പ്രമുഖൻെറ പിന്തുണയും ഇക്കാര്യത്തിലുണ്ട്.
മറ്റ് കോ൪പറേഷനുകളിൽ നിന്ന് വ്യത്യസ്തമായി വനം വികസന കോ൪പറേഷനിൽ മാത്രമാണ് പെൻഷൻ പ്രായം വ൪ധിപ്പിക്കണമെന്ന ആവശ്യം ഉയ൪ന്നിരിക്കുന്നത്. വനംവകുപ്പിന് കീഴിലെ വിവിധ തോട്ടങ്ങളുടെയും വിനോദ സഞ്ചാരത്തിൻെറയുമൊക്കെ ചുമതലയാണ് വനംവികസന കോ൪പറേഷൻെറ പരിധിയിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
