കൊച്ചി: വ൪ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും കുടുംബ തക൪ച്ചയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ കമീഷൻ സംസ്ഥാനത്തൊട്ടാകെ വിവാഹ പൂ൪വ കൗൺസലിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.
കമീഷൻ ചെയ൪പേഴ്സൺ കെ.സി. റോസക്കുട്ടിയുടെ പ്രത്യേക നി൪ദേശപ്രകാരമാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ ഒത്തുതീ൪പ്പാക്കാനും രമ്യതയിലെത്തിക്കാനും വനിതാ കമീഷൻ നടത്തുന്ന അദാലത്തുകൾ മാത്രം പോരായെന്ന കണക്കുകൂട്ടലിൽ കമീഷനംഗങ്ങൾ ഏകകണ്ഠമായാണ് ഈ തീരുമാനം നടപ്പാക്കുന്നത്.
പദ്ധതിയുടെ ട്രയൽ എന്ന നിലയിൽ തിരുവനന്തപുരത്ത് ഈ മാസം 30, ഡിസംബ൪ ഒന്ന്, രണ്ട് തീയതികളിൽ വിവാഹ പൂ൪വ കൗൺസലിങ് പരിശീലന കളരി നടക്കും.
മൂന്ന് ദിവസവും അവിടെ തന്നെ താമസിച്ചാണ് കളരിയിൽ പങ്കെടുക്കുന്നവ൪ ക്ളാസിൽ പങ്കുകൊള്ളേണ്ടത്. പങ്കെടുക്കാനെത്തുന്നവരുടെ സുരക്ഷ മാനിച്ച് മുഴുവൻ വനിതാ കമീഷൻ അംഗങ്ങളും പരിശീലനത്തിനെത്തുന്നവ൪ക്കൊപ്പം താമസിക്കും. നിലവിൽ ക്രിസ്ത്യൻ സമുദായത്തിൽ ഇത്തരം പരിശീലനം നടക്കുന്നുണ്ട്. ഈ പരിശീലനം ലഭിക്കാൻ സൗകര്യമില്ലാത്ത വിഭാഗങ്ങൾക്കാണ് വനിതാ കമീഷൻ പരിഗണന കൊടുക്കുന്നത്.
അണുകുടുംബങ്ങളിൽ മാതാപിതാക്കളുമായി സംവദിക്കാൻ കുഞ്ഞുങ്ങൾക്ക് പുതിയ കാലത്ത് കഴിയുന്നില്ല. നന്നായി വളരാത്ത മക്കളുള്ള കുടുംബങ്ങളിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് അവ ഒഴിവാക്കാനുള്ള പാരൻറിങ് സ്പെഷൽ പരിശീലനം കൂടി നൽകുന്നത്. മാനസിക ശാസ്ത്രം, ലൈംഗിക പഠനം എന്നിവ കളരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം കുടുംബ ജീവിത ഒരുക്കം കിട്ടിയ ദമ്പതികളിൽ വിവാഹമോചന സാധ്യതകൾ വളരെ കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ചെയ൪പേഴ്സൺ വ്യക്തമാക്കി.
വിവാഹ നിശ്ചയം കഴിഞ്ഞ യുവാക്കളെയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും വിവാഹപ്രായമെത്തിയ എല്ലാവ൪ക്കും പരിശീലനം നൽകുമെന്നും അവ൪ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2012 8:57 AM GMT Updated On
date_range 2012-11-25T14:27:13+05:30വനിതാ കമീഷന്‍ വിവാഹ പൂര്‍വ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുടങ്ങുന്നു
text_fieldsNext Story