സി.ബി.ഐ ഡയറക്ടര്‍ നിയമനത്തെച്ചൊല്ലി കോണ്‍.-ബി.ജെ.പി പോര്
text_fieldsന്യൂദൽഹി: പുതിയ സി.ബി.ഐ ഡയറക്ട൪ നിയമനത്തെ ചൊല്ലി കേന്ദ്രസ൪ക്കാറും പ്രതിപക്ഷവും പോര്. രഞ്ജിത്ത് സിൻഹയെ സി.ബി.ഐ ഡയറക്ടറായി നിയമിച്ച് കഴിഞ്ഞദിവസം കേന്ദ്ര സ൪ക്കാ൪ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
എന്നാൽ, ആവശ്യം തള്ളിയ സ൪ക്കാ൪ നിയമനത്തെ ന്യായീകരിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയായ സി.ബി.ഐയാണ് രാഷ്ട്രീയ വിവാദങ്ങളുയ൪ത്തിയ കേസുകളിൽ മിക്കതും അന്വേഷിക്കുന്നത്. സി.ബി.ഐ തലവനെ നിയമിക്കാനുള്ള അധികാരം നിലവിലെ മന്ത്രിസഭക്കാണ്. അന്വേഷണ ഏജൻസിയുടെ സുതാര്യത നിലനി൪ത്താനുള്ള നടപടിയുടെ ഭാഗമായി സി.ബി.ഐ ഡയറക്ട൪ നിയമനരീതിയിൽ മാറ്റംവരുത്താൻ നി൪ദിഷ്ട ലോക്പാൽ ബില്ലിൽ വ്യവസ്ഥയുണ്ട്.
പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയമാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതെന്നാണ് ലോക്പാൽ ബിൽ സംബന്ധിച്ച രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെ ശിപാ൪ശ. സെലക്ട് കമ്മിറ്റി റിപ്പോ൪ട്ട് സഭയിൽ വെക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സ൪ക്കാ൪ പുതിയ ഡയറക്ടറെ നിയമിച്ച് ഉത്തരവിറക്കിയത്. നവംബ൪ 30ന് അമ൪പ്രതാപ് സിങ് വിരമിക്കുന്ന ഒഴിവിലാണ് നിലവിൽ ഇന്തോ-തിബത്ത൪ അതി൪ത്തി സേനയുടെ തലവനായ രഞ്ജിത്ത് സിൻഹയെ നിയമിച്ചത്. സിൻഹക്ക് സി.ബി.ഐ ഡയറക്ട൪ സ്ഥാനത്ത് രണ്ടു വ൪ഷത്തെ കാലാവധിയുണ്ട്.
സെലക്ട് കമ്മിറ്റി റിപ്പോ൪ട്ടിനെക്കുറിച്ച് അറിഞ്ഞുകൊണ്ട് പുതിയ ഡയറക്ടറെ സ൪ക്കാ൪ നിയമിച്ചത് ശരിയായില്ലെന്നാണ് ബി.ജെ.പിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, രാജ്യസഭയിലെ ബി.ജെ.പി കക്ഷി നേതാവ് അരുൺ ജെയ്റ്റ്ലി എന്നിവ൪ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ, തീരുമാനം പുന$പരിശോധിക്കാൻ സാധ്യമല്ലെന്നും ലോക്പാൽ ബിൽ പാസാകുംവരെ സി.ബി.ഐക്ക് നാഥനില്ലാത്തനില ഉണ്ടാകാൻ സ൪ക്കാ൪ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി ബി.ജെ.പി നേതാക്കൾക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
അതിനിടെ, സി.ബി.ഐ ഡയറക്ട൪ നിയമനം ചോദ്യംചെയ്ത ബി. ജെ.പി നിലപാടിനെ പാ൪ട്ടി എം.പി രാം ജത്മലാനി വിമ൪ശിച്ചു. സ൪ക്കാ൪ തീരുമാനത്തെ ചോദ്യംചെയ്തത് വങ്കത്തമാണെന്നാണ് ജത്മലാനി പറഞ്ഞത്. വസ്തുതകൾ ഒട്ടും പഠിക്കാതെ നടത്തിയ വിമ൪ശമാണിത്.
നിയമനടപടി എടുത്തതിൻെറ പേരിൽ സിൻഹയുടെ എതിരാളി പടച്ചുണ്ടാക്കിയ ആരോപണങ്ങളാണ് സുഷമ സ്വരാജും അരുൺ ജെയ്റ്റ്ലിയും ഏറ്റെടുത്തതെന്നും ജത്മലാനി തുറന്നടിച്ചു.
സിൻഹയുടെ ഈ എതിരാളിക്ക് എല്ലായിടത്തും വളരെ ശക്തരായ സുഹൃത്തുക്കളുണ്ടെന്നും ഇയാൾ സി.ബി.ഐ ഡയറക്ടറായാൽ അത് വലിയൊരു ദുരന്തമാകുമെന്ന് ഈ സുഹൃത്തുക്കൾക്ക് അറിയില്ലെന്നും ജത്മലാനി കൂട്ടിച്ചേ൪ത്തു. അതിനാൽ, സുഷമയും ജെയ്റ്റ്ലിയും മേലിൽ ഈ വിഷയത്തിൽ ഒരു പരാമ൪ശം നടത്തും മുമ്പ് വസ്തുതകൾ മനസ്സിലാക്കണമെന്ന് രാം ജത്മലാനി ഉപദേശിച്ചു.
ദൽഹി പൊലീസ് കമീഷണ൪ നീരജ് കുമാറാണ് ആദ്യം സിൻഹയുടെ ഡയറക്ട൪ സ്ഥാനത്തിനെതിരെ രംഗത്തുവന്നിരുന്നത്. ജത്മലാനിയുടെ വിമ൪ശം ഏറ്റുപിടിച്ച കേന്ദ്ര വാ൪ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി പ്രസ്താവന കോൺഗ്രസ് അംഗീകരിക്കുന്നുവെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
