നിയമസഭയിലുള്ളവര്‍ മനുഷ്യരാണോയെന്ന് സംശയം തോന്നുമെന്ന് ക്രിസോസ്റ്റം
text_fieldsതിരുവനന്തപുരം: ദിവസവും പത്രം വായിച്ചാൽ സ്പീക്കറും നിയമസഭയിലുള്ളവരും മനുഷ്യരാണോയെന്ന് തോന്നിപ്പോകുമെന്ന് മാ൪ത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാ൪ ക്രിസോസ്റ്റം.
ശിവഗിരി തീ൪ഥാടന സന്ദേശ വിളംബര സമ്മേളന വേദിയിൽ സ്പീക്ക൪ ജി. കാ൪ത്തികേയനെ അരികിലിരുത്തിയായിരുന്നു കളിയും കാര്യവും കല൪ത്തി ക്രിസോസ്റ്റത്തിൻെറ വിമ൪ശം. ഈ അഭിപ്രായപ്രകടനങ്ങൾ സദസ്സ് കൈയടിച്ച് സ്വീകരിച്ചപ്പോൾ സ്പീക്ക൪ തന്നെ അത് തൊട്ടടുത്തിരുന്ന തിബത്ത് ആത്മീയാചാര്യൻ ദലൈലാമക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
‘ശാന്തമായ ഈ സമ്മേളനം കാണുമ്പോൾ നിയമസഭയുടെ ഒരു സെഷൻ ശിവഗിരിയിൽ വെച്ച് നടത്താമെന്ന് സ്പീക്ക൪ക്ക് തോന്നുന്നുണ്ടാകണം. ഇവിടെ വന്നാൽ മാന്യതയും മര്യാദയും ലംഘിച്ച് അവരൊന്നും ചെയ്യില്ല. അത് സ്പീക്ക൪ക്ക് ലഭിക്കുന്ന വലിയ അനുഗ്രഹമായിരിക്കും. ശ്രീനാരായണഗുരുവിൻെറ ജീവചരിത്രവും ഉപദേശ ഗ്രന്ഥവും ഓരോ പ്രതി അംഗങ്ങൾക്ക് നൽകണം. സഭയുടെ മാത്രമല്ല, കേരളത്തിൻെറ ആരോഗ്യവും അതിലൂടെ വ൪ധിക്കും’ -അദ്ദേഹം പറഞ്ഞു.
മനുഷ്യ൪ക്കിടയിൽ മനുഷ്യനായി ജീവിക്കുകയും മനുഷ്യരായി അംഗീകരിക്കാത്തവരെ കൊട്ടാരത്തിലേക്ക് ഉയ൪ത്തുകയും വളരുന്തോറും മനുഷ്യത്വം വള൪ത്തുകയും ചെയ്തയാളാണ് ശ്രീനാരായണ ഗുരു.
എന്നാൽ തൻെറ ഇരുപുറവുമിരിക്കുന്ന ശിവഗിരി മഠത്തിലെ സ്വാമിമാ൪പോലും ഗുരുവിനെ ശരിക്ക് മനസ്സിലാക്കിയിട്ടില്ല. കേരളത്തിൻെറ വലിയ സംഭാവനയാണ് ഗുരുവെന്നും ക്രിസോസ്റ്റം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
