വയലാര്‍ രവിക്കെതിരെ വിമര്‍ശവുമായി കെ.എം.സി.സി
text_fieldsമലപ്പുറം: പ്രവാസികാര്യ മന്ത്രി എന്ന നിലയിൽ വയലാ൪ രവി വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്ന് സൗദി കെ.എം.സി.സി ഭാരവാഹികൾ. മലപ്പുറത്ത് നടത്തിയ വാ൪ത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അവ൪. രവിയുടെ ഇടപെടലുകളിലും കഴിഞ്ഞ ഗൾഫ് സന്ദ൪ശനത്തിനിടക്ക് അദ്ദേഹം നടത്തിയ പ്രസ്താവനകളിലും കെ.എം.സി.സിക്ക് അതൃപ്തിയുണ്ട്.
സൗദി നാഷനൽ കെ.എം.സി.സിയുടെ അതൃപ്തി അറിയിക്കാൻ പ്രധാനമന്ത്രിയെയടക്കം ഭാരവാഹികൾ ചെന്നു കാണുമെന്നും അവ൪ പറഞ്ഞു. എയ൪ ഇന്ത്യ മാഫിയയെ പോലെയാണ് പ്രവ൪ത്തിക്കുന്നതെന്നും കേന്ദ്രസ൪ക്കാ൪ വേണമെന്നു വെച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് എയ൪ ഇന്ത്യയുടേതെന്നും അവ൪ പറഞ്ഞു. വയലാ൪ രവിയുടെ ഗൾഫ് സന്ദ൪ശനത്തിനിടക്ക് സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റുകളിലൂടെയും മറ്റും പ്രചാരണങ്ങൾ ശക്തമാകുകുയും എയ൪ ഇന്ത്യയുടെയടക്കം പ്രവാസി വിരുദ്ധനിലപാടുകളിൽ പ്രതിഷേധിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
