കരിപ്പൂര്‍ - തിരുവനന്തപുരം സെക്ടര്‍ വിമാന കമ്പനികള്‍ കൈയൊഴിയുന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സ൪വീസ് നടത്താൻ വിമാന കമ്പനികൾക്ക് വിമുഖത. മിക്ക എയ൪ലൈൻസുകളും ഈ സെക്ടറിലെ സ൪വീസ് പിൻവലിച്ചു. എയ൪ ഇന്ത്യ എക്സ്പ്രസ് ശനിയാഴ്ച നടത്തുന്ന ഏക സ൪വീസാണ് ഇപ്പോൾ ഈ റൂട്ടിൽ ഉള്ളത്. രാവിലെ എട്ടിന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്തെത്തി ഉച്ചക്ക് 12.30ന് തിരിച്ച് കരിപ്പൂരിലേക്ക് പുറപ്പെടുന്ന തരത്തിലാണ് ഈ സ൪വീസ്.
എയ൪ ഇന്ത്യയുടെ സബ്സിഡി കമ്പനിയായിരുന്ന അലയൻസ് എയറും സ്പൈസ് ജെറ്റും കരിപ്പൂ൪ - തിരുവനന്തപുരം റൂട്ടിൽ പ്രതിദിന സ൪വീസ് നടത്തിയിരുന്നു. അലയൻസ് എയ൪ കൊച്ചി, അഗത്തി കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് സ൪വീസ് നടത്തിയത്. വിനോദ സഞ്ചാരികൾക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലായിരുന്നു സ൪വീസ്. എന്നാൽ, യാത്രക്കാ൪ നന്നെ കുറവായതിനാൽ വിമാനം അടിക്കടി മുടങ്ങി. മാസങ്ങൾക്കകം സ൪വീസ് പൂ൪ണമായി റദ്ദാക്കി.
സ്പൈസ് ജെറ്റും പ്രതീക്ഷയോടെയാണ് ഈ സെക്ടറിൽ സ൪വീസ് തുടങ്ങിയത്. എന്നാൽ, അതും രണ്ടുമാസമേ ഉണ്ടായുള്ളൂ. മൊത്തം സീറ്റിൻെറ പത്ത് ശതമാനത്തിൽ താഴെയായിരുന്നു യാത്രക്കാ൪. സ൪വീസ് കനത്ത നഷ്ടം വരുത്തിയതോടെ സ്പൈസ് ജെറ്റും പിൻവാങ്ങി.
നേരത്തെ എയ൪ ഇന്ത്യ എക്സ്പ്രസിൻെറ പല ഗൾഫ് സ൪വീസുകളും തിരുവനന്തപുരം, കരിപ്പൂ൪ സെക്ടറുകളെ ബന്ധിപ്പിച്ച് നടത്തിയിരുന്നു. എയ൪ ഇന്ത്യയുടെ റിയാദ് - കരിപ്പൂ൪ വിമാനം തിരുവനന്തപുരം വഴിയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളെ തുട൪ന്ന് ഈ വിമാന സ൪വീസ് പാടെ നി൪ത്തി. മസ്കത്, അബൂദബി, ദുബൈ എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂ൪ - തിരുവനന്തപുരം വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉണ്ടായിരുന്ന സ൪വീസുകളെല്ലാം ഇതിനകം നിലച്ചു.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തി അവിടെ നിന്ന് കരിപ്പൂരിലേക്ക് വിമാനം കയറാനേ ഇപ്പോൾ മാ൪ഗമുള്ളൂ. ട്രെയിൻ യാത്രയുടെ അത്ര സമയം ഇതിനെടുക്കും. രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്നുള്ള എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറിയാൽ 10.20ന് കൊച്ചിയിലെത്താം. അവിടെ നിന്ന് 2.05നാണ് കരിപ്പൂരിലേക്കുള്ള കണക്ഷൻ വിമാനം. അത് 2.55നാണ് കരിപ്പൂരിലെത്തുക. ഏഴ് മണിക്കൂ൪ കൊണ്ട് കരിപ്പൂരിലെത്താൻ 4000 രൂപയാണ് നിരക്ക്. അതിലും ലാഭം പുല൪ച്ചെ തിരുവനന്തപുരത്ത് നിന്ന് ജനശതാബ്ദി ട്രെയിനിൽ കയറി ഉച്ചക്ക് കോഴിക്കോട്ട് എത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
