യുവജനക്ഷേമ ബോര്‍ഡ് പുന:സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി ചെയ൪പേഴ്സനായി സംസ്ഥാന യുവജനക്ഷേമ ബോ൪ഡ് പുന$സംഘടിപ്പിച്ച് ഉത്തരവായി. പി.എസ്. പ്രശാന്താണ് വൈസ് ചെയ൪മാൻ.
സെക്രട്ടറി ഇൻ ചാ൪ജ് ഓഫ് യൂത്ത് അഫയേഴ്സ്, ധനകാര്യ വകുപ്പ് സെക്രട്ടറി/ അഡീഷനൽ സെക്രട്ടറി, സ്പോ൪ട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ട൪, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ട൪, പട്ടികജാതി വികസന വകുപ്പ് ഡയറക്ട൪, കോളീജിയറ്റ് എജുക്കേഷൻ ഡയറക്ട൪, വ്യവസായ വകുപ്പ് ഡയറക്ട൪, കേരള സംസ്ഥാന യുവജനക്ഷേമ ബോ൪ഡ് മെംബ൪ സെക്രട്ടറി, സ്പോ൪ട്സ് ആൻഡ് യൂത്ത് അഫയേഴ്സ് അഡീഷനൽ സെക്രട്ടറി, എംപ്ളോയ്മെൻറ് ആൻഡ് ട്രെയ്നിങ് ഡയറക്ട൪ എന്നിവരെ എക്സ് ഒഫിഷ്യോ അംഗങ്ങളായും മുകേഷ് മോഹൻ, റിയാസ് മുക്കോളി, സി.ആ൪.മഹേഷ്, എ.ഷിയാലി, സി.കെ.സുബൈ൪, നൗഷാദ് മണ്ണിശ്ശേരി, ഷോൺ ജോ൪ജ്, യൂജിൻ മോറേലി, ശരണ്യ ഒ. എന്നിവരെ ബോ൪ഡിൻെറ അനൗദ്യോഗിക അംഗങ്ങളുമായി ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
