കൈകൂലി: വാള്‍-മാര്‍ട്ട് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്് ചെയ്തു
text_fieldsമുംബൈ: കൈകൂലി ആരോപണങ്ങളെ തുട൪ന്ന് വാൾ -മാ൪ട്ട് ഇന്ത്യയിലെ ഏതാനും ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കമ്പനി തയാറായിട്ടില്ല. എന്നാൽ കമ്പനിയുടെ ചീഫ് ഫിനാൻസ് ഓഫീസ൪, നിയമ വിഭാഗത്തിലെ ഏതാനും പേ൪ എന്നിവ൪ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. വിദേശത്ത് ബിസിനസ് നേടാൻ യു.എസിലെ കമ്പനികൾ കൈക്കുലി നൽകുന്നത് നിരോധിക്കുന്ന അമേരിക്കയിലെ നിയമം ലംഘിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണം നടക്കുന്നത്.
ഇന്ത്യയിലെ ഭാരതി ഗ്രൂപ്പുമായി ചേ൪ന്നാണ് വാൾ-മാ൪ട്ട് ഇന്ത്യയിലെ ചില്ലറവിൽപ്പന മേഖലയിൽ പ്രവ൪ത്തിക്കുന്നത്.
വാൾ-മാ൪ട്ട് ഏറെ പ്രതീക്ഷയോടെ കാണുന്ന ഇന്ത്യൻ വിപണിയിലെ പ്രവ൪ത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് മാ൪ഗങ്ങൾ തേടുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ. എന്നാൽ സസ്പെഷൻ നടപടികൾ ഇന്ത്യയിലെ വികസന പദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വാൾ-മാ൪ട്ട് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
