ഇ.യു ഉച്ചകോടി കനത്ത പരാജയം
text_fieldsബ്രസൽസ്: 27 അംഗ യൂറോപ്യൻ യൂനിയൻെറ (ഇ.യു) ബജറ്റ് ഉച്ചകോടി പുതിയ കരാറുകളൊന്നും ഒപ്പുവെക്കാതെ ബ്രസൽസിൽ സമാപിച്ചു. ഒരു ട്രില്യൺ യൂറോയുടെ പൊതുബജറ്റിനുവേണ്ടി ധനകാര്യമന്ത്രിമാ൪ വാദിച്ചിരുന്നെങ്കിലും പ്രസ്തുത പദ്ധതിയിൽ സമവായത്തോടെയാണ് രണ്ടുദിവസത്തെ ഉച്ചകോടി സമാപിച്ചത്. ഉച്ചകോടി പൂ൪ണ പരാജയമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷക൪ ചൂണ്ടിക്കാട്ടി. പുതിയ ബജറ്റ് ആവിഷ്കരിക്കുന്നതിന് ഇനിയും മൂന്നു മാസത്തോളം മാരത്തൺ സംഭാഷണങ്ങൾ നടത്താൻ അംഗരാജ്യങ്ങൾ നി൪ബന്ധിതരാകും.
ഗ്രീസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള രക്ഷാപദ്ധതി വിഹിതം ഉൾപ്പെടുന്ന ബജറ്റിലെ തുക ഭീമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടൻ, ജ൪മനി തുടങ്ങിയ രാജ്യങ്ങൾ ബജറ്റ് നി൪ദേശത്തെ എതി൪ത്തത്.
പൊതുചെലവ് കൂടുതൽ വെട്ടിക്കുറക്കാനാണ് രാജ്യങ്ങൾ ജാഗ്രത പുല൪ത്തേണ്ടതെന്ന് ജ൪മൻ ചാൻസല൪ അംഗലാ മെ൪കൽ ഓ൪മിപ്പിച്ചു.
അഭിപ്രായഭിന്നതകൾ സ്വാഭാവികമാണെന്നും അതിൽ പരിഭ്രാന്തി പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും മെ൪കൽ വ്യക്തമാക്കി. വൈകാതെ പുതിയ ബജറ്റ് ആവിഷ്കരിക്കാൻ സാധ്യമാകുമെന്നും അവ൪ ശുഭാപ്തി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
