കാല്‍വിരലുകളാല്‍ മാവേലിയെ വരച്ച് സ്വപ്നയുടെ പ്രകടനം
text_fieldsപെരിന്തല്‍മണ്ണ: മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ കൈളാല്‍ ചിത്രങ്ങള്‍ വരച്ച് നിറം ചാര്‍ത്തിയപ്പോള്‍ രണ്ട് കൈയുമില്ലാത്ത സ്വപ്നാ അഗസ്റ്റിന്‍ കാല്‍വിരലുകള്‍ക്കിടയില്‍ ബ്രഷ് തിരുകി മവേലിയെ പോരായ്മകള്‍ ഏതുമില്ലാതെ വരച്ചത് കണ്ടുനിന്നവര്‍ക്ക് ആശ്ചര്യം പകര്‍ന്നു. നഗരസഭാ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ‘മാവേലി വര’യാണ് പ്രശസ്ത ചിത്രകാരിയും അന്താരാഷ്ട്ര വരക്കൂട്ടായ്മയായ ‘മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്‍റിങ് ആര്‍ട്സ് അസോസിയേഷന്‍’ അംഗവുമായ സ്വപ്നാ അഗസ്റ്റിന്‍ കാലുകളാല്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തത്. നഗരസഭാ പരിധിയിലെ സ്കൂളുകളില്‍ നിന്നത്തെിയ കുട്ടികള്‍ക്കായാണ് മത്സരം ഒരുക്കിയത്. കൗണ്‍സിലര്‍ നസീറ അധ്യക്ഷത വഹിച്ചു. മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള കേരള ലളിത കലാ അകാദമി പുരസ്കാര ജേതാവ് കെ.വി.എം. ഉണ്ണിയെ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉപഹാരം നല്‍കി ആദരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കീഴിശ്ശേരി, സജിത് പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ ഉപഹാരം സജി ചെറുകര, ജെയിന്‍ പുത്തനങ്ങാടി എന്നിവര്‍ സ്വപ്ന അഗസ്റ്റിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
