മാപ്പിളപ്പാട്ടില്‍ പതിനാലാം രാവ്
text_fieldsതിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരവേദിയില്‍ വിരിഞ്ഞത് ‘പതിനാലാം രാവ്’. 16 മത്സരാര്‍ഥികളാണ് മത്സരിക്കാനത്തെിയത്. അവരില്‍ അഞ്ചുപേരും മീഡിയവണ്‍ ചാനലിന്‍െറ പതിനാലാം രാവിലെ വിവിധ സീസണുകളില്‍ പരസ്പരം മത്സരിച്ചവരായിരുന്നു.
ഫലം പുറത്തുവന്നപ്പോള്‍ ആദ്യ അഞ്ച് സ്ഥാനവും പതിനാലാം രാവിനൊപ്പമായിരുന്നു. മഞ്ചേരി ജി.ജി.എച്ച്.എസ്.എസിലെ കെ.ടി. സുല്‍ഫയാണ് എ ഗ്രേഡോടെ ഒന്നാമതത്തെിയത്. മലപ്പുറം ഇളയൂര് എം.എ.ഒ.എച്ച്.എസിലെ കെ.എച്ച്. ഹര്ഷക്കാണ് രണ്ടാംസ്ഥാനം. പതിനാലാം രാവ് സീസണ് -രണ്ടിലെ മികച്ച മത്സരാര്‍ഥികളിലൊരാളായിരുന്നു ഹര്‍ഷ. സീസണ് -മൂന്നിലെ മത്സരാര്‍ഥിയും ആലത്തൂര്‍ ജി.ജി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥിനിയുമായ അര്‍ച്ചനക്കാണ് മൂന്നാംസ്ഥാനം. കണ്ണൂര്‍ എളയാവൂര് സി.എച്ച്.എം.എച്ച്.എസ്.എസിലെ ഫാത്തിമ ഫിദക്കാണ് നാലാംസ്ഥാനം. സീസണ് -ഒന്നിലെ മത്സരാര്‍ഥിയായിരുന്നു ഫാത്തിമ. സീസണ് -രണ്ടിലെ സെക്കന്‍ഡ് റണ്ണറപ്പായിരുന്ന ചാലപ്പുറം ജി.ജി മോഡല്‍ എച്ച്.എസ്.എസിലെ തീര്‍ഥയാണ് അഞ്ചാം സ്ഥാനത്തത്തെിയത്.
