തിരയില്‍ തിളങ്ങാനൊരുങ്ങി വിസ്മയ
text_fieldsതിരുവനന്തപുരം: താരത്തിളക്കവുമായി വിസ്മയ കലോത്സവ വേദിയില്‍. പ്രദീപ് മുല്ലനേഴി സംവിധാനം ചെയ്ത ‘നമുക്കൊരേ ആകാശം’ എന്ന ചിത്രത്തിലെ നായികയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടിയില്‍ മത്സരിക്കാനത്തെിയത്. കലോത്സവം കഴിയുന്നതോടെ ദുല്‍ഖര്‍ സല്മാന് നായകനാകുന്ന സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ സി.എ. വിസ്മയ. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍െറ സഹോദരിയായാണ് വേഷമിടുന്നത്.
സംസ്ഥാന കലോത്സവത്തില്‍ ഇത് നാലാംതവണയാണ് എത്തുന്നതെങ്കിലും താരത്തിളക്കത്തില്‍ എത്തുന്നത് ആദ്യം. ജില്ലാ കലോത്സവത്തില്‍ കുച്ചിപ്പുടിയില്‍ ഒന്നാംസ്ഥാനവും ഭരതനാട്യത്തില്‍ രണ്ടാംസ്ഥാനവും നേടി. വിസ്മയ അഭിനയിച്ച ഹ്രസ്വചിത്രത്തിന്‍െറ ഷൂട്ടിങ്ങും പൂര്‍ത്തിയായിട്ടുണ്ട്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനീഷിന്‍െറയും മലപ്പുറത്ത് ബ്യൂട്ടിഷ്യനായ ബബിതയുടെയും മകളാണ്.
