Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡല്‍ഹിയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട നാലു പേര്‍ അറസ്റ്റില്‍

text_fields
bookmark_border
ഡല്‍ഹിയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട നാലു പേര്‍ അറസ്റ്റില്‍
cancel

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലും ഉത്തര്‍പ്രദേശിലും വന്‍ ആക്രമണത്തിന്  പദ്ധതിയിട്ട നാലു പേരെ ഉത്തര്‍ഖണ്ഡില്‍ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നെന്നും ഇവര്‍ക്ക് ഐ.സുമായി ബന്ധുമുണ്ടെന്ന് സംശയിക്കുന്നതായും മുതിര്‍ന്ന പോലീസ് ഓഫീസര്‍ അരവിന്ദ് ദീപ് പറഞ്ഞു. പിടിയിലായവര്‍ വലിയ സംഘത്തിലെ ചിലര്‍ മാത്രമാണെന്നും തലസ്ഥാന നഗരം ഭീകരാക്രമണ ഭീഷണിയിലാണെന്നും പോലീസ് അറിയിച്ചു.

അതേസമയം പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട്  പിടിയിലായ അഹ് ലാഖു റഹ്മാന്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ആഭ്യന്തര മന്ത്രി രാജനാഥ് സിങുമായുള്ള കൂടിക്കാഴ്ച്ചയില്‍  റിപ്പബ്ളിക് ദിനത്തില്‍  ഐ. എസിൻെറ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക്ദിന ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സോ ഓലാൻറ് ആണ് മുഖ്യാതിഥിയായി എത്തുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story