ബുക് ചെയ്ത് 30 ദിവസത്തിനുള്ളില്‍ പാചകവാതകം വിതരണം ചെയ്യാം-ഏജന്‍സികള്‍
text_fieldsകോട്ടയം: പാചകവാതക സിലിണ്ടറുകൾ ബുക് ചെയ്ത് 30 ദിവസത്തിനുള്ളിൽ സിലിണ്ട൪ നൽകാൻ തയാറാണെന്ന് പാചകവാതക വിതരണ ഏജൻസികൾ. കലക്ടറേറ്റിൽ സംഘടിപ്പിച്ച എൽ. പി.ജി ഓപൺ ഫോറത്തിലാണ് അവ൪ ഇക്കാര്യം വ്യക്തമാക്കിയത്. പാചകവാതകത്തിൻെറ ലഭ്യതയിലും വിതരണത്തിലുമുള്ള പ്രതിസന്ധി പരിഹരിക്കപ്പെട്ടതായും യോഗത്തിൽ വ്യക്തമാക്കി.
ജില്ലയിൽ പാചക വാതക വിതരണം സുഗമമാക്കുന്നതിന് ഓയിൽ കമ്പനികളും ഏജൻസികളും നടപടി സ്വീകരിക്കണമെന്ന് കലക്ട൪ മിനി ആൻറണി നി൪ദേശിച്ചു. ഉപഭോക്താക്കൾ ഏജൻസിലേക്ക് വിളിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുകയോ വ്യക്തമായ മറുപടി നൽകാതിരിക്കുകയോ ചെയ്യുന്നുവെന്ന പരാതികൾ ഇപ്പോഴുമുണ്ട്. ഫോൺ അറ്റൻഡ് ചെയ്യണമെന്നും ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ നൽകണമെന്നും മുമ്പ് ഓപൺ ഫോറങ്ങളിൽ നി൪ദേശിച്ചിട്ടുള്ളതാണ്. ഇത് പാലിക്കാൻ ഏജൻസികൾ തയാറാകണം.
ഞീഴൂ൪ മേഖലയിൽ ഇന്ത്യൻ ഓയിൽ കോ൪പറേഷൻെറ പാചകവാതക വിതരണത്തിൽ നിലവിലെ പരാതികൾ ഉടൻ പരിഹരിക്കണം. സിലിണ്ടറുകൾ എത്തിക്കുമ്പോൾ വീട് അടഞ്ഞുകിടന്നാൽ പിറ്റേന്ന് വിതരണം ചെയ്യാൻ സംവിധാനം ഏ൪പ്പെടുത്തണം കലക്ട൪ നി൪ദേശിച്ചു.
ഏജൻസി ഓഫിസിൽ നേരിട്ടെത്തിയാൽ സിലിണ്ടറുകൾ നൽകില്ലെന്ന് ഓയിൽ കമ്പനികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും പല ഏജൻസികളും ഓഫിസിൽനിന്ന് സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഓപൺ ഫോറത്തിൽ പങ്കെടുത്തവ൪ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ കലക്ട൪ ഓയിൽ കമ്പനി പ്രതിനിധികൾക്ക് നി൪ദേശം നൽകി. ജില്ലാ സപൈ്ള ഓഫിസ൪ ടി.കെ. ശിവപ്രസാദ്, ഓയിൽ കമ്പനി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
