Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2015 4:34 AM IST Updated On
date_range 16 Sept 2015 4:34 AM ISTസ്കൂള്‍ ഹോക്കി സംസ്ഥാന മത്സരങ്ങള്‍ ഇന്നുമുതല്‍ കൊല്ലത്ത്
text_fieldsbookmark_border
കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്ഥാന സ്കൂള്‍ ഹോക്കി മത്സരങ്ങള്‍ ബുധനാഴ്ച ആശ്രാമം സ്റ്റേഡിയത്തില്‍ തുടങ്ങും. 14 ജില്ലകളില്‍നിന്ന് ആണ്‍-പെണ്‍ വിഭാഗത്തിലെ അഞ്ഞൂറോളം താരങ്ങള്‍ പങ്കെടുക്കും. 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ മത്സരത്തിലെ വിജയികളാണ് ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുക. ആദ്യദിനം രാവിലെ എട്ടിന് പെണ്‍കുട്ടികളാണ് മാറ്റുരക്കുക. 19 വരെയുള്ള മത്സരത്തില്‍ ഓരോ ദിവസവും പരമാവധി എട്ട് കളികള്‍ നടക്കും. ആണ്‍കുട്ടികള്‍ക്ക് കൊല്ലം ബോയ്സ്-ക്രിസ്തുരാജ് സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് സെന്‍റ് ജോസഫ്സ് സ്കൂളിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
