യിങ് ഷാവൊലിന്‍ കുങ്ഫു അക്കാദമിക്ക് ഓവറോള്‍
text_fieldsപട്ടാമ്പി: രണ്ട് ദിനങ്ങളിലായി പട്ടാമ്പിയില്‍ നടന്ന സംസ്ഥാന വുഷു കുങ്ഫു ചാമ്പ്യന്‍ഷിപ് സമാപിച്ചു. പത്ത് മാര്‍ഷ്യല്‍ അക്കാദമികളുടെ ബാനറില്‍ മുന്നൂറോളം കായികതാരങ്ങളാണ് മത്സരിച്ചത്. 14 സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവും നേടി പട്ടാമ്പി കേന്ദ്രമായ യിങ് ഷാവൊലിന്‍ കുങ്ഫു അക്കാദമി ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറം പുറത്തൂര്‍ എസ്.കെ.ഐ അക്കാദമി രണ്ടാംസ്ഥാനവും കൊണ്ടോട്ടി ചൈനീസ് ചു കുങ്ഫു അക്കാദമി മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ മികച്ച ഫൈറ്ററായി തൃശൂര്‍ വുഷു കുങ്ഫു അക്കാദമിയിലെ ശ്രാവണ്‍ സതീശനും വനിതാ ഫൈറ്ററായി എസ്.കെ.ഐ അക്കാദമിയിലെ അമൃതയും വ്യക്തിഗത ജേതാക്കളായി.
സമാപന സമ്മേളനം വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കെ.സി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. വുഷു കുങ്ഫു ഫെഡറേഷന്‍ ദേശീയ സെക്രട്ടറി ഖജാനന്ദ് രജ്പുട്ട്, സിഫു ഷബീര്‍ബാബു, സി. മുകേഷ്, ടി.വി.എം. അലി, ഹുസൈന്‍ തട്ടത്താഴത്ത്, ദാമോദരന്‍ (തമിഴ്നാട്), തങ്കമണി (കര്‍ണാടക) തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
