വുഷു-കുങ്ഫു സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് പട്ടാമ്പിയില്‍ തുടക്കം
text_fields
പട്ടാമ്പി: സംസ്ഥാനതല വുഷു കുങ്ഫു ചാമ്പ്യന്‍ഷിപ്പിന് നിളാ തീരത്ത് തുടക്കം. പട്ടാമ്പി ഗവ. യു.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ സി.പി. മുഹമ്മദ് എം.എല്‍.എ ഫെസ്റ്റിവല്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. വുഷു കുങ്ഫു ദേശീയ സെക്രട്ടറി ഖജാനന്ദ് രജ്പുട്ട് മുഖ്യാതിഥിയായി പങ്കെടുത്തു.
വുഷു കുങ്ഫു ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ വുഷു കുങ്ഫു അസോസിയേഷന്‍ ഓഫ് കേരളയും യിങ് ഷാവോലിന്‍ കുങ്ഫു അക്കാദമി ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത്. 24 ഇനങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 300ല്‍പരം മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നു. ഞായറാഴ്ച പകല്‍ മത്സരങ്ങള്‍ തുടരും. വൈകീട്ട് അഞ്ചിന് ചേരുന്ന സമാപന യോഗത്തില്‍ നടന്‍ ഗോവിന്ദ് പദ്മസൂര്യ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
