ജി.വി രാജ ഫുട്ബാള്‍: കേരള പൊലീസ് സെമി കാണാതെ പുറത്ത്
text_fieldsതിരുവനന്തപുരം: ജി.വി രാജ അഖിലേന്ത്യ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കേരള പൊലീസ് സെമി കാണാതെ പുറത്ത്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ബി.എസ്.എഫ് ജലന്ധറിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍വി ഏറ്റുവാങ്ങിയതോടെ പൊലീസിന്‍െറ സെമി സ്വപ്നം പൊലിയുകയായിരുന്നു. ടീമിന്‍െറ അവസാന ലീഗ് മത്സരമായിരുന്നു തിങ്കളാഴ്ചത്തേത്. മത്സരത്തില്‍ 22ാം മിനിറ്റില്‍ കേരള പൊലീസിലെ ആര്. അഭിജിത്താണ് ബി.എസ്.എഫിന്‍െറ ഗോള്‍മുഖം ഭേദിച്ചത്. 54ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ കിട്ടിയ പന്ത് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ബി.എസ്.എഫിന് വേണ്ടി വിശാല്‍ വലയ്ക്കകത്താക്കിയതോടെ കളി സമനിലയായി. ഇതോടെ മത്സരം കടുത്തു. ഇരുഗോള്‍ മുഖത്തേക്കും പന്ത് ഇരച്ചത്തെി. 64ാം മിനിറ്റില്‍ പൊലീസ് പ്രതിരോധനിരയിലെ മൂന്നുപേരെ മറികടന്ന് അവിനാശ് താപ്പ ബി.എസ്.എഫിന്‍െറ വിജയഗോള്‍ നേടി.
തിങ്കളാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ എയര്‍ ഇന്ത്യ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് കേരളാ ഇലവനെ പരാജയപ്പെടുത്തി. തുല്യശക്തികളുടെ പോരാട്ടം കണ്ട ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയാണ് എയര്‍ഇന്ത്യ കേരള ഇലവന്‍െറ ഗോള്‍ വല ആദ്യം ചലിപ്പിച്ചത്. റെയ്നീര്‍ ഫെര്‍ണാണ്ടസാണ് കിക്ക് ലക്ഷ്യത്തിലത്തെിച്ചത്. 73ാം മിനിറ്റില്‍ മെര്വിന് സ്റ്റീഫന്‍ രണ്ടാം ഗോളും 78ാം മിനിറ്റില്‍ ടി. ഷരീഫ് മൂന്നാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ സുര്ഹാസ് ചക്രബര്ത്തിയിലൂടെ എയര്‍ ഇന്ത്യ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഡി.എസ്.കെ പുണെ എസ.്ബി.ടിയെയും വൈകീട്ട് 4.30ന് എയര്‍ ഇന്ത്യ, ടൈറ്റാനിയത്തെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
