Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightതോല്‍വി...

തോല്‍വി ഉറപ്പായപ്പോള്‍ പിണറായിക്ക് വിറളി പിടിച്ചു –ഉമ്മന്‍ചാണ്ടി

text_fields
bookmark_border

കണ്ണനല്ലൂര്‍: തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായ പിണറായി വിജയന്‍ വിറളി പിടിച്ച് നടക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് കണ്ണനല്ലൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിയും ആര്‍.എസ്.എസുമായി കൂട്ടുചേരാന്‍ താന്‍ കൂട്ടുനില്‍ക്കുന്നെന്നാണ് പിണറായി പറയുന്നത്. തനിക്ക് അതിന് സമയമില്ല. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പിലും തോല്‍ക്കാന്‍ കാരണം വെള്ളാപ്പള്ളി-ആര്‍.എസ്.എസ് ബന്ധമായിരുന്നോ എന്ന് പിണറായി വ്യക്തമാക്കണം. സി.പി.എമ്മിന്‍െറ കൈയിലിരിപ്പാണ് തോല്‍വിക്ക് കാരണം. പറയുന്ന കാര്യങ്ങള്‍ ചെയ്യാത്തതിനാല്‍ എല്‍.ഡി.എഫില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:
Next Story