വെല്‍ഫെയര്‍ പാര്‍ട്ടി രാഷ്ട്രീയമാതൃക സൃഷ്ടിക്കും –അംബുജാക്ഷന്‍
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാഷ്ട്രീയമാതൃക സൃഷ്ടിക്കുമെന്ന് ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്‍ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെയും അഴിമതിയെയും ചെറുക്കുന്ന രാഷ്ട്രീയമാണ് കേരളത്തിനാവശ്യം. അഴിമതിയുടെ കാര്യത്തില്‍ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവുമില്ല. ഇരുമുന്നണികളും ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പാണ്. പ്രതികരിക്കാന്‍ ആളില്ലാത്ത വിടവിലേക്ക് വര്‍ഗീയശക്തികള്‍ കയറിവരുന്നു. കേരളത്തില്‍പോലും ഫാഷിസ്റ്റ് ശക്തികള്‍ കടന്നുവരുന്നത് തടയാന്‍ സി.പി.എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.
സി.പി.എമ്മിന്‍െറ വര്‍ഗരാഷ്ട്രീയം വിട്ട് അണികള്‍ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് പോകുന്ന ദുരവസ്ഥയാണ് കേരളത്തില്‍. ഇതര സംസ്ഥാനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ കരുത്ത് തെളിയിച്ചു. കര്‍ണാടകയിലും ബംഗാളിലും ആന്ധ്രയിലും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വലിയ മുന്നേറ്റം നടത്താനായി. കേരളത്തിലും അതാവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
