പോളിങ് സാധനങ്ങളുടെ വിതരണ സമയക്രമം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും തിരികെ ഹാജരാക്കുന്നതിനുമുള്ള സമയക്രമവും മാര്‍ഗനിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിച്ചു. ബ്ളോക്തലത്തില്‍ ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നഗരസഭകളില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്കുമാണ് ചുമതല.
നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഓരോ ബ്ളോക് പഞ്ചായത്തിന്‍െറയും പരിധിയില്‍വരുന്ന ഗ്രാമപഞ്ചായത്തുകളുടെ പോളിങ് ആവശ്യത്തിനുള്ള ഫോറങ്ങള്‍, രജിസ്റ്ററുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ മറ്റ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്നിവ ജില്ലാ കേന്ദ്രങ്ങളില്‍നിന്ന് ശേഖരിച്ച് സ്വീകരണ, വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ച് ഒക്ടോബര്‍ 27,28,29 തീയതികളില്‍ അവ ഓരോ പോളിങ് സ്റ്റേഷനും വേണ്ടി പ്രത്യേകം പായ്ക്ക് ചെയ്ത് സൂക്ഷിക്കണം. ഒക്ടോബര്‍ 28,29 തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍നിന്ന് ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ബ്ളോക് പ്രദേശത്ത് മൊത്തം ആവശ്യമുള്ള ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങള്‍ ശേഖരിച്ച് അവ വിതരണകേന്ദ്രത്തില്‍ സൂക്ഷിക്കണം.
ബന്ധപ്പെട്ട ബ്ളോക് പ്രദേശത്തെ എല്ലാ ഗ്രാമപഞ്ചായത്ത് റിട്ടേണിങ്് ഓഫിസര്‍മാര്‍ക്കും ഒക്ടോബര്‍ ഒന്നിന് രാവിലെ തന്നെ അവ വിതരണം ചെയ്യും. അന്നുതന്നെ ആ കേന്ദ്രത്തില്‍വെച്ച് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തണം. പൂര്‍ത്തിയാകുന്നമുറക്ക് അതാത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ ആ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കണം. നവംബര്‍ ഒന്നിന് പോളിങ് സാധനങ്ങളും ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങളും ഓരോ വിതരണകേന്ദ്രത്തിലും ലഭ്യമാക്കേണ്ടതും കൗണ്ടറിലൂടെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യേണ്ടതുമാണ്.
നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് ജില്ലകളിലെ സമയക്രമം: പോളിങ് സാധനങ്ങള്‍ കലക്ടറേറ്റില്‍നിന്ന് ശേഖരിച്ച് ഓരോ ബൂത്തിലേക്ക് പായ്ക്ക് ചെയ്യേണ്ടത് -ഒക്ടോബര്‍ 30,31, നവംബര്‍ ഒന്ന്. ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങള്‍ കലക്ടറേറ്റില്‍നിന്ന് ശേഖരിച്ച് വിതരണകേന്ദ്രത്തില്‍ സൂക്ഷിക്കുന്നത് - നവംബര്‍ ഒന്ന്, രണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തുന്നത്- നവംബര്‍ രണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നത്- നവംബര്‍ നാല്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
