വോട്ടുവിമാനം വന്നുതുടങ്ങി
text_fieldsപാണ്ടിക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലത്തെുന്നു. കടുത്ത മത്സരം നടക്കുന്നയിടങ്ങളില്‍ എന്തു വില കൊടുത്തും ജയിക്കണമെന്ന വാശിയിലാണ് ചെലവേറിയിട്ടും വിദേശത്തുനിന്ന് ആളെയത്തെിക്കുന്നത്. തെരഞ്ഞെടുപ്പ് കാലം നോക്കി അവധി ക്രമീകരിച്ചവര്‍ മുതല്‍ അടിയന്തര അവധിയെടുത്ത് പറന്നുവരുന്നവര്‍ വരെയുണ്ട്. വിലപ്പെട്ട വോട്ടുകള്‍ നാട്ടിലത്തെിക്കുന്നതില്‍ പ്രവാസി സംഘടനകളും ജാഗ്രതയിലാണ്.
അവധിക്ക് നാട്ടിലത്തെുന്നവര്‍ക്ക് കൂടുതല്‍ സമയം കിട്ടുമെന്നതിനാല്‍ പ്രചാരണത്തിലും സജീവമാണ്. അവധിയൊക്കാതെയും പണം മുടക്കാനാവാതെയും ഗള്‍ഫിള്‍ കഴിയുന്നവരുടെ മനസ്സ് ഇവിടെയാണ്. വോട്ടുറപ്പിക്കാന്‍ നാട്ടിലുള്ള ബന്ധുക്കളെ തേടി ഇവരുടെ വിളിയത്തെുന്നു.
പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ (പാണ്ടിക്കാട് ടൗണ്‍) സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തച്ചങ്ങോടന്‍ ഫിറോസ്ഖാന്‍െറ വിജയത്തിനായി വിദേശത്തുനിന്ന് 15 ആളുകള്‍ ഒറുവമ്പുറത്തത്തെി.
20ഓളം പ്രവാസികള്‍ അടുത്ത ദിവസങ്ങളിലായി എത്തും. മുസിലിം ലീഗുകാരനായ ഫിറോസ് ഖാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ നാസര്‍ ഡീബോണക്ക് എതിരായി റിബലായാണ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
