വിലക്കയറ്റം: കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ല: വി.എം. സുധീരന്‍
text_fieldsകൊടുങ്ങല്ലൂര്‍: രാജ്യത്ത് പ്രകടമാകുന്ന മോദി സ്പോണ്‍സേഡ് വിലക്കയറ്റത്തിനെതിരെ കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാകില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കൊടുങ്ങല്ലൂരില്‍ ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകളെ സംരക്ഷിക്കുന്നതും സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതുമായ മോദി സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെ വലിയ എതിര്‍പ്പാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നത്. എസ്.എന്‍.ഡി.പി നേതൃത്വം ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിയുമായി ഉണ്ടാക്കിയ പുത്തന്‍കൂട്ടുകെട്ട് മതേതരത്വത്തിന്‍െറ ഈ മണ്ണ് നിരാകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ബന്ധം വിനയാകുമെന്ന് അവര്‍ക്ക് തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് കാര്യമായൊന്നും പറഞ്ഞ് കേള്‍ക്കാനില്ല. ശ്രീനാരായണ ധര്‍മം പ്രചരിപ്പിക്കേണ്ടവര്‍ അധാര്‍മികതയുടെ വക്താകളാകുന്നത് കേരള ജനത അംഗീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
അഭിമാനകരമായ ആത്മവിശ്വാസത്തോടെയാണ് ഐക്യജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സര്‍ക്കാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തതെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ആരും തൊടാന്‍ മടിക്കുന്ന മദ്യനയം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഈ സര്‍ക്കാറിന്‍െറ വലിയ നേട്ടമാണ്. 710 ബാറുകള്‍ അടച്ചു മാത്രമല്ല, വര്‍ഷന്തോറും 10 ശതമാനം മദ്യശാലകള്‍ അടക്കുന്നതും മദ്യലഭ്യത കുറച്ച് കൊണ്ടുവരുന്നതും ചെറിയ കാര്യമല്ല. ഇതിന്‍െറ അലയൊലി അയല്‍സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞു. ഗോമാംസം കഴിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് പാവപ്പെട്ട മനുഷ്യരെ അടിച്ചുകൊല്ലുകയും ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുകയും ചെയ്ത് രാജ്യമാകെ ഭീകരത സൃഷ്ടിക്കുന്ന വര്‍ഗീയശക്തികള്‍ക്കും അക്രമ രാഷ്ട്രീയകാര്‍ക്കുമെതിരായ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ്. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
