മുപ്പതാമാണ്ടില്‍ മനോഹരന്‍ സ്വന്തം ‘പേരെഴുതി’
text_fieldsപാവറട്ടി: മൂന്ന് പതിറ്റാണ്ട്, വിവിധ സ്ഥാനാര്‍ഥികള്‍... മാറാതെയുണ്ടായിരുന്നത് അവര്‍ക്കെല്ലാം വേണ്ടി ചുമരെഴുതിയിരുന്ന മനോഹരന്‍ മാത്രമായിരുന്നു. ഇത്തവണ പാര്‍ട്ടി തീരുമാനിച്ചു, മനോഹരന്‍ സ്വന്തം പേര് തന്നെ എഴുതട്ടേയെന്ന്. അങ്ങനെ, കെ.വി. മനോഹരന്‍ വെങ്കിടങ്ങ് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി.
ഇടതുപക്ഷ സഹയാത്രകനും കലാകാരനും പൊതുപ്രവര്‍ത്തകനുമായ മനോഹരന്‍ എല്ലാ തെരഞ്ഞെടുപ്പിലും മറ്റുള്ളവരെ വിജയിപ്പിക്കാനാണ് ചുമരെഴുത്ത് നടത്തിയിരുന്നത്. വെങ്കിടങ്ങ് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് മനോഹരന്‍. പാടൂര്‍ അലിമുല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ആര്‍.സി.യു.പി സ്കൂളിലെയും പി.ടി.എ പ്രസിഡന്‍റാണ്. തൊയക്കാവ് പള്ളകടവിന് സമീപം കൂനംപുറത്ത് വേലായുധന്‍െറയും പരേതയായ ദേവുവിന്‍െറയും ഏഴ് മക്കളില്‍ മൂന്നാമത്തെയാണ് മനോഹരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
