ബി.ജെ.പിക്ക് വരേണ്യവര്‍ഗ താല്‍പര്യംമാത്രം: കോടിയേരി
text_fieldsമാനന്തവാടി/കല്‍പറ്റ: ഹിന്ദുക്കളുടെ താല്‍പര്യമല്ല ആര്‍.എസ്.എസ് സംരക്ഷിക്കുന്നതെന്നും യഥാര്‍ഥത്തില്‍ ഹിന്ദുക്കളുടെ ശത്രുവാണ് അവരെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്‍പറ്റയിലും മാനന്തവാടിയിലും നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം എടുത്തുകളയണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇതിനാല്‍ ഇതരമതവിഭാഗങ്ങള്‍ക്കെന്നപോലെ ഹിന്ദുക്കളുടെയും ശത്രുവാണ് അവരെന്നും അദ്ദേഹം പറഞ്ഞു. 17 മാസത്തെ ഭരണംകൊണ്ട് രാജ്യത്തെ നരേന്ദ്രമോദി നരകമാക്കി. മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത ഇടമായി രാജ്യത്തെ മാറ്റി. ദലിതരും ന്യൂനപക്ഷങ്ങളുമാണിപ്പോര്‍ ഇവരുടെ പ്രധാന ശത്രുക്കള്‍. വരേണ്യവര്‍ഗത്തിന്‍െറ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന ബി.ജെ.പിക്ക് പട്ടികവര്‍ഗക്കാരും ദലിതരും ബാധ്യതയാണ്.കേരളത്തിന്‍െറ മണ്ണ് ആര്‍.എസ്.എസിന് അനുകൂലമായി പാകപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഇടതുപക്ഷത്തിന് ശക്തിയുള്ളേടത്തോളം കാലം ആര്‍.എസ്.എസ് അജണ്ട സംസ്ഥാനത്ത് നടപ്പാകില്ല. ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുടപിടിക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. വര്‍ഗീയതയും ഗോവധ നിരോധവുമൊന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്നമല്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലാണ് പ്രഫ. കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. ഫരീദാബാദില്‍ പിഞ്ചുകുഞ്ഞിനെയടക്കം പെട്രോളൊഴിച്ച് കത്തിച്ച സംഘ്പരിവാറിന്‍െറ ഹീനനടപടി ഇവരുടെ ദലിത് വിരോധമാണ് തെളിയിക്കുന്നത്. ദലിതര്‍ക്ക് പട്ടിയുടെ വിലപോലും ബി.ജെ.പി കല്‍പിക്കുന്നില്ളെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ് തുറന്നുപറഞ്ഞു. സംവരണത്തിനെതിരെയുള്ള ആര്‍.എസ്.എസ് നിലപാടും ഇതാണ് വ്യക്തമാക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് പോരാടും.
എഴുത്തും ചിന്തയും മരിക്കുന്ന കാലത്ത് സാഹിത്യകാരന്മാര്‍ പുരസ്കാരങ്ങള്‍ തിരികെയേല്‍പിക്കുന്നത് ശരിയായ പ്രതിഷേധംതന്നെയാണ്. കേരളത്തില്‍ ജാതീയതയും വര്‍ഗീയതയും യു.ഡി.എഫ് ഭരണത്തില്‍ ശക്തമായി തിരിച്ചുവന്നു. മുസ്ലിം വിഭാഗത്തിലെ സമ്പന്നരുടെ താല്‍പര്യങ്ങള്‍മാത്രം സംരക്ഷിക്കുന്ന പാര്‍ട്ടിയായി ലീഗ് അധപതിച്ചു. യു.ഡി.എഫ് ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്‍പ്പെടെ സര്‍ക്കാറിന്‍െറ ഇരട്ടത്താപ്പ് വ്യക്തമായതായി കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
