പെരുന്തേനീച്ചക്കൂട്ടത്തെ തുരത്തി സ്ഥാനാര്‍ഥി താരമാകുന്നു
text_fieldsപൂഞ്ഞാര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം ചൂടുപിടിക്കുമ്പോഴും പെരുന്തേനീച്ചക്കൂട്ടത്തെ തുരത്തി പൊതുജനത്തിന് ആശ്വാസം നല്‍കുകയാണ് മൂഴിയാങ്കല്‍ ജോഷി. പൂഞ്ഞാര്‍ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്‍റുമായ ജോഷി ജോര്‍ജ് തേനീച്ചകളില്‍നിന്ന് രക്ഷപ്പെടുത്തിയവര്‍ ഏറെ, ഏറ്റവുമൊടുവില്‍ പാലാ ചത്തെിമറ്റം സി.എം.ഐ കൗണ്‍സലിങ് സെന്‍ററിന്‍െറ മൂന്നാം നിലയില്‍ കൂടുകൂട്ടിയിരുന്ന പെരുന്തേനീച്ചകളെ നീക്കം ചെയ്ത് വീണ്ടും ജോഷി താരമാവുകയാണ്.
മാസങ്ങളായി സി.എം.ഐ കൗണ്‍സലിങ് സെന്‍ററിന്‍െറ മൂന്നാം നിലയില്‍ കൂടുകൂട്ടിയിരുന്ന പെരുന്തേനീച്ചക്കൂട്ടം കൗണ്‍സലിങ് സെന്‍ററിലത്തെുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കും സമീപവാസികള്‍ക്കും ഭീതിപ്പെടുത്തിയിരുന്നു. ഇവയുടെ ശല്യം അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു. ഇതെ തുടര്‍ന്ന് സി.എം.ഐ ഡയറക്ടര്‍ ഫാ. തോമസ് മതിലകത്ത്, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, പാലാ സി.ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ ജോഷിയെ സമീപിക്കുകയായിരുന്നു. ഇതിന്‍പ്രകാരം വെള്ളിയാഴ്ച പകല്‍ 11ഓടെ ജോഷി സഹോദരന്‍ ജൂബിയോടൊപ്പമത്തെിയാണ് പെരുന്തേനീച്ചക്കൂട്ടത്തിന്‍െറ കൂട് നീക്കം ചെയ്തത്. ഒരു ഈച്ചയെപ്പോലും കൊല്ലാതെയാണ് കൂട് എടുത്തുമാറ്റുന്നത്. കൂട് നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ രണ്ടുദിവസത്തോളം കൂടിരുന്ന പരിസരത്ത് ഈച്ചകള്‍ ചുറ്റി സഞ്ചരിക്കും. തുടര്‍ന്ന് മറ്റ് സ്ഥലത്തേക്ക് പൊയ്ക്കോളുമെന്നാണ് അനുഭവത്തിന്‍െറ വെളിച്ചത്തില്‍ ജോഷി സാക്ഷ്യപ്പെടുത്തുന്നത്.
തനിക്ക് എത്ര തിരക്കാണെങ്കിലും തേനീച്ചക്കൂട് എത്ര ദൂരത്താണെങ്കിലും ഈച്ചയുടെ ശല്യത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ താന്‍ തയാറാണെന്ന് ജോഷി ജോര്‍ജ് വെളിപ്പെടുത്തുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് നൂറുകണക്കിന് പെരുന്തേനീച്ച കൂടുകള്‍ നീക്കം ചെയ്ത് ജോഷി തേനീച്ചകളില്‍നിന്ന് ജനങ്ങളെ രക്ഷിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളി, ഭരണങ്ങാനം അല്‍ഫോന്‍സാ പബ്ളിക് സ്കൂള്‍, കുട്ടിക്കാനം മരിയന്‍ കോളജ്, കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന്‍, ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍ തുടങ്ങി സ്ഥലങ്ങളില്‍നിന്ന് പെരുന്തേനീച്ചക്കൂട്ടത്തെ ജോഷി എടുത്തുമാറ്റിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്. പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ പെരുന്നിലത്തു നിന്നാണ് ജോഷി ഇക്കുറി ജനവിധി തേടുന്നത്. കേരള കോണ്‍ഗ്രസ് എം ടിക്കറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോഷി നിലവിലുള്ള ഭരണസമിതി വൈസ് പ്രസിഡന്‍റാണ്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
