പാട്ടെഴുത്തുകാര്‍ തിരക്കിലാണ്
text_fieldsകുറ്റ്യാടി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ പാട്ടെഴുത്തുകാര്‍ക്ക് തിരക്ക്. ത്രിതല സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ദിനേന പാട്ടുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. നാമനിര്‍ദേശപത്രിക കൊടുത്തു നേരെ പാട്ടെഴുതിക്കാന്‍ പോയ സ്ഥാനാര്‍ഥികളുണ്ട്. മുമ്പ് മൈക്ക് കെട്ടിയ വാഹനത്തിലൂടെയും പൊതുയോഗ സ്ഥലങ്ങളില്‍നിന്നുമാണ് പാട്ട് കേട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഏറെ പാട്ടുകളും പ്രചരിക്കുന്നത്. പാട്ടെഴുത്തും സംഗീതവും ആലാപനവും എല്ലാം സ്വയം നിര്‍വഹിച്ച് തെരഞ്ഞെടുപ്പ് ചാകരയാക്കുന്നവരും ധാരാളം. ഇടതിനും വലതിനും സ്വതന്ത്രന്മാര്ക്കും ഒരേപോലെ പാട്ടെഴുതി കൊടുക്കുന്ന വിശാല മനസ്കരായ എഴുത്തുകാരും ഉണ്ട്. കുറ്റ്യാടി മേഖലയിലെ ഒരു ഗായകന് എല്ലാ വിഭാഗത്തിലുംപെട്ട 36 സ്ഥാനാര്‍ഥികള്‍ക്ക് പാട്ടെഴുതി പാടിക്കൊടുത്തതായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
