നഗരസഭ വനിതാ സ്ഥാനാര്‍ഥി സംഗമം
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍െറ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് നഗരസഭാ വനിതാ സ്ഥാനാര്‍ഥി സംഗമം. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘പ്രജ്ഞ’യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്ത്രീപക്ഷ കാഴ്ചപ്പാടുകളാണ് സ്ഥാനാര്‍ഥികള്‍ കൂടുതലും പങ്കുവെച്ചത്. സ്ത്രീ വിചാരിച്ചാല്‍ കുടുംബത്തിന്‍െറ മാത്രമല്ല, നഗരത്തിന്െറതന്നെ മുഖച്ഛായ മാറ്റാനാകുമെന്നാണ് ഇവരുടെ പക്ഷം.
രാത്രികാലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ജൈവപച്ചക്കറി കൃഷിയുടെ ആവശ്യകത, ടോയ്ലെറ്റുകളുടെ അഭാവം, തെരുവുനായ ശല്യം, വെള്ളക്കെട്ട് തുടങ്ങി തലസ്ഥാനനിവാസികളുടെ ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് തങ്ങളിലൂടെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെച്ചു. ബി.ജെ.പി സ്ഥാനാര്‍ഥികളായ 16 പേരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായ 13 പേരും രണ്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികളും രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളുമടക്കം 33 പേര് സംഗമത്തില്‍ പങ്കെടുത്തു.
മുട്ടത്തറയിലെ ബി.ജെ.പി സ്ഥാനാര്‍ഥി രാജി, കേശവദാസപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി അഞ്ജന, മുട്ടടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗീത ഗോപാല്‍, എടവക്കോടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സുജാത, ശാസ്തമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വീണ എസ് നായര്‍, തൈക്കാടുനിന്ന് മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിദ്യാമോഹന്‍, പുത്തന്‍പള്ളി വാര്‍ഡില്‍നിന്ന് മത്സരിക്കുന്ന നൂര്ജഹാന്, വഴുതക്കാടുനിന്ന് മത്സരിക്കുന്ന രാഖി തുടങ്ങിയവരാണ് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
മുതിര്‍ന്ന പത്രപ്രവര്ത്തകന് ജേക്കബ് ജോര്‍ജ് സംഗമം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകയായ ആര്. പാര്‍വതിദേവി, യുവജനക്ഷേമ ബോര്‍ഡ് അംഗം സ്വപ്നാ ജോര്‍ജ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഗീതാകുമാരി എന്നിവര്‍ ആശംസ നേര്‍ന്നു. കെ.യു.ഡബ്ള്യു.ജെ ജില്ലാ പ്രസിഡന്റ് സി. റഹീം, സെക്രട്ടറി ബി.എസ്. പ്രസന്നന്, പ്രജ്ഞയുടെ ഭാരവാഹികളായ എസ്. ശ്രീകല, വി. ഷീന, ശ്രീദേവിപിള്ള, ശ്രീലാപിള്ള എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
