കോടനാട്ട് എല്‍.ഡി.എഫും യു.ഡി.എഫും നേര്‍ക്കുനേര്‍
text_fieldsപെരുമ്പാവൂര്‍: കാലടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍നിന്ന് വേര്‍തിരിച്ച കോടനാട് ഡിവിഷനില്‍ ജനവിധി തേടുന്നത് വനിതാ പ്രതിനിധികളാണ്. രണ്ടുപേരും പൊതുപ്രവര്‍ത്തന രംഗത്തും തദ്ദേശ ഭരണ രംഗത്തും തഴക്കം ചെന്നവര്‍. യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്ന ജാന്‍സി ജോര്‍ജ് രണ്ടുതവണ കൂവപ്പടി പഞ്ചായത്തംഗമായി. നിലവില്‍ വൈസ് പ്രസിഡന്‍റാണ്.
ചേരാനല്ലൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിനി ഡേവീസ് 2005-2010 ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. അന്ന് ജില്ലയില്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന അവകാശവാദത്തോടെയാണ് മുന്‍ അധ്യാപിക കൂടിയായ ബിനി വോട്ടര്‍മാരെ സമീപിക്കുന്നത്.
ബി.ജെ.പി സ്ഥാനാര്‍ഥിയില്ലാത്ത ഈ ഡിവിഷനില്‍ ശ്രദ്ധേയമായ മത്സരമാണ് നടക്കുന്നത്. കോടനാട്, കൂവപ്പടി, മുടക്കുഴ, രായമംഗലം പഞ്ചായത്തുകളാണ് കോടനാട് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. കൂവപ്പടിയിലെ 20 വാര്‍ഡുകളും മുടക്കുഴയിലെ 13 വാര്‍ഡുകളും രായമംഗലം പഞ്ചായത്തിലെ കുറുപ്പംപടി ടൗണ്‍ ഉള്‍പ്പെടെ അഞ്ച് വാര്‍ഡുകളും ചേര്‍ന്ന കോടനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 58,234 വോട്ടര്‍മാരാണുള്ളത്.
പെരിയാറിന്‍െറ ഒരു ഭാഗവും കോടനാട്, കപ്രിക്കാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും കൂടി ഈ ഡിവിഷനില്‍ ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
