കിഴക്കമ്പലത്തിന്‍െറ ആം ആദ്മിയാകാന്‍ ട്വന്‍റി 20
text_fieldsകൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിക്കാനല്ല, ജനങ്ങളുടെ അംഗീകാരത്തോടെ വികസനം തുടരാനാണ് മത്സരിക്കുന്നതെന്ന് കിഴക്കമ്പലത്തെ ട്വന്‍റി 20യുടെ ചീഫ് കോഓഡിനേറ്ററും കിറ്റെക്സ് എം.ഡിയുമായ സാബു എം. ജേക്കബ്. 2020ഓടെ കിഴക്കമ്പലത്തെ മികച്ച ഗ്രാമപഞ്ചായത്താക്കുകയാണ് ലക്ഷ്യം. പ്രവര്‍ത്തനം മോശമായാല്‍ അംഗത്തെ തിരികെ വിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കിയാണ് മത്സരിക്കുന്നതെന്നും സാബു പറഞ്ഞു. എറണാകുളം പ്രസ് ക്ളബിന്‍െറ ജനസഭ 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര വര്‍ഷത്തിനിടെ കൂട്ടായ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്നും മറ്റ് അധികൃതരില്‍നിന്നും എതിര്‍പ്പുകളും വെല്ലുവിളികളും നേരിട്ടു. ഓണക്കാലത്ത് പച്ചക്കറി, പലവ്യഞ്ജനസാമഗ്രികള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് സാമഗ്രികള്‍ എന്നിവ 50ശതമാനം വിലക്കുറവില്‍ നല്‍കാനുള്ള ശ്രമത്തെ144 പ്രഖ്യാപിച്ചാണ് പഞ്ചായത്ത് നേരിട്ടത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞത് ബിരുദം, ക്രിമിനല്‍ പശ്ചാത്തലം പാടില്ല, നാടിന്‍െറ വികസനത്തിലും വളര്‍ച്ചയിലും താല്‍പര്യം എന്നിങ്ങനെ പത്ത് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് ഒന്നും വാഴക്കുളം ബ്ളോകിലേക്ക് മൂന്നും സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. വാര്‍ഡിലെ മൂന്നില്‍ രണ്ട് ഭാഗം സമ്മതിദായകര്‍ എഴുതി ഒപ്പിട്ട് അറിയിച്ചാല്‍ അംഗം രാജിവെക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സേവനത്തിന് ഓണറേറിയം നല്‍കും.
കുടിവെള്ളപ്രശ്നം പരിഹരിക്കുക, ഭക്ഷ്യസുരക്ഷ, എല്ലാ വീടുകള്‍ക്കും കക്കൂസ്, വൈദ്യുതി, പോഷകാഹാര പദ്ധതി, പ്രത്യേക ആരോഗ്യ സുരക്ഷ, തുടങ്ങി 20 ഇന വികസന പത്രികയാണ് മുന്നോട്ടുവെക്കുന്നത്. ജനവിധി എതിരാണെങ്കില്‍ ട്വന്‍റി 20 പ്രവര്‍ത്തനം അവസാനിപ്പിക്കും. കിറ്റെക്സിനെതിരെ ഉയര്‍ന്ന മലിനീകരണ ആരോപണങ്ങളെയും അദ്ദേഹം ചെറുത്തു. പരാതിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറയും ഹൈകോടതിയുടെയും നിര്‍ദേശപ്രക്രാരം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും മലിനീകരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല. ജീവനക്കാരുടെ പി.എഫ് അടച്ചിട്ടില്ളെന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്. ഈ വിഷയങ്ങളില്‍ നിയമനടപടി നേരിടാന്‍ തയാറാണെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
