ഒരു വാട്സ്ആപ് പുകില്‍
text_fieldsവാട്സ്അപ്പും ട്വിറ്ററും ഫേസ്ബുക്കുമൊക്കെ കിട്ടാവുന്നിടത്തൊക്കെ പ്രയോഗിച്ചോളാനല്ളേ നേതൃത്വം പറഞ്ഞത്. അനുഭവിച്ചോ അനുഭവിച്ചോ... വാര്‍ഡ് കമ്മിറ്റി പ്രസിഡന്‍റ് എബ്രഹാം മാണി (അവിരാച്ചന്‍)നിന്ന് കയര്‍ക്കുകയാണ്. ഒന്നടങ്ങ് അവിരാച്ചാ കാര്യം പറ ...സഹപ്രവര്‍ത്തകര്‍ അല്‍പം ആശങ്കയോടെ കാര്യം തിരക്കി. ഞങ്ങളുടെ പ്രിയപ്പെട്ട സ്വന്തം സ്ഥാനാര്‍ഥി ടെസിമോള്‍ തങ്കച്ചന്‍ (പേര് സാങ്കല്‍പികം -സംഭവം നൂറ്റൊന്ന് ശതമാനവും സത്യം) തൊഴുകൈയോടെ പുഞ്ചിരിതൂകി നില്‍ക്കുന്ന പൂര്‍ണകായ ഫ്ളക്സ് നാടായ നാട്ടിലൊക്കെ സ്ഥാപിച്ച് മടങ്ങിയതേയുള്ളൂ പ്രവര്‍ത്തകര്‍.
അന്നേരമാണ് അവിരാച്ചന്‍നിന്ന് വിറകൊള്ളുന്നത്. സ്ഥാനാര്‍ഥി ടെസിമോളുടെ ഫോണ്‍ കാള്‍ വന്നതിന് ശേഷമാണ് പ്രസിഡന്‍റിന് ബാധ കേറിയതെന്ന കാര്യം പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. അധികം വൈകിയില്ല സ്ഥാനാര്‍ഥിയും തെരഞ്ഞെടുപ്പ് കമ്മിറ്റിയാപ്പീസിലത്തെി. ഫോട്ടോയില്‍ കണ്ടത് പോലെയല്ല. കരഞ്ഞുകരഞ്ഞ് വീര്‍ത്തുലഞ്ഞ മുഖം. സത്യം പറഞ്ഞാല്‍ തോറ്റെന്ന റിസല്‍റ്റ് വന്നാല്‍ പോലും ഇത്രക്കും കരയാനിടയില്ല.
എല്ലാവരും സ്ഥാനാര്‍ഥിയോട് കോറസായി ചോദിച്ചു.‘എന്തു പറ്റി ടെസിമോളെ....’കേള്‍ക്കേണ്ട താമസം സ്ഥാനാര്‍ഥി മൂക്കുപിഴിഞ്ഞ് തുടങ്ങി.‘എന്‍െറ ഫ്ളക്സ് ഒന്ന് മാറ്റിത്തരുമോ കമ്മിറ്റിക്കാരെ പ്ളീസ്...’എല്ലാവരും ഒന്ന് ഞെട്ടി. തെരഞ്ഞെടുപ്പ് കമീഷനെങ്ങാനും ചട്ടലംഘനത്തിന് പിടികൂടിയോ.
ആരുടെയൊക്കെ കൈയും കാലും പിടിച്ചാണോ ഇത്രക്കും തട്ടിക്കൂട്ടിയത്. ടെസിമോള്‍ ജയിച്ച് ഭര്‍ത്താവ് ഗള്‍ഫീന്ന് നാട്ടിലത്തെിയിട്ട് വേണം ചെലവ് വാങ്ങിയെടുക്കാനെന്ന് കരുതീരിക്കുമ്പോഴാണ് വലിയവായിലെ കരച്ചില്‍.
കാര്യം പറ കാന്‍ഡിഡേറ്റേ....ഗൗരവം വിടാതെ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്‍െറ ഒരു തലേലെഴുത്തേ...അവിരാച്ചന്‍ ബാക്കി പൂരിപ്പിച്ചു. കവലേലേ ഫ്ളക്സിന്‍െറ ഒരു ഫോട്ടോയെടുത്ത് അവള് അച്ചായന് വാട്സ്ആപ്പില്‍ അയച്ച് കൊടുത്തത്രേ. വേണ്ടാത്തത് ചെയ്തിട്ട് ഞങ്ങളെ ക്രൂശിക്കണോ...ഗള്‍ഫീ കെടക്കുന്നവര്‍ക്ക് അതൊക്കൊ ഇഷ്ടപ്പെടുവോ...നല്ല കാര്യം അതിന് അവനോട് അതൊക്കെ മാറ്റീന്ന് ഞാന്‍ തന്നെ പറഞ്ഞോളാം.
അത് കേട്ടതോടെ ആശ്വാസത്തോടെ ടെസി മോള്‍ തങ്കച്ചന്‍ പതിയെ മൂക്കൊന്ന് പിഴിഞ്ഞ് വര്‍ധിത വീര്യത്തോടെ എന്തോ ഒരു ആശ്വാസത്തില്‍ പറഞ്ഞു. ‘അത് മാത്രമല്ല അവിരാച്ചാ....ആ സാരി മാറ്റി മെറൂണ്‍ സാരി ഉടുത്ത ഫോട്ടോയാണെന്നും കൂടെ അങ്ങ് പറഞ്ഞേക്ക്...’.കാര്യം മനസിലാക്കാനാതെ മിഴിച്ച് നിന്നവര്‍ക്കുവേണ്ടി ഇങ്ങനെ വിശദീകരിച്ചു. ‘അല്ളെങ്കിലും അച്ചായനിഷ്ടമുള്ള സാരിയല്ളേ ഞാനുടുക്കാവൂ’. അത് പറയുമ്പോള്‍ സ്ഥാനാര്‍ഥിയുടെ മുഖത്ത് തെളിഞ്ഞ ഭാവം എന്താണെന്ന് വായിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സഹപ്രവര്‍ത്തകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
