Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഇവിടെ രാഷ്ട്രീയം പറയാം

ഇവിടെ രാഷ്ട്രീയം പറയാം

text_fields
bookmark_border
ഇവിടെ രാഷ്ട്രീയം പറയാം
cancel

തൃശൂര്‍: ‘അടുത്ത മാസം ഒന്ന് മുതല്‍ ബീഫും പൊറോട്ടയും വേണം’ -സജീവന്‍െറ ആവശ്യം കേട്ട വെയ്റ്റര്‍ രാജേഷ് ‘വെജിറ്റേറിയന്‍ ഹോട്ടല്‍’ എന്നെഴുതിയ ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി. എന്നിട്ട് ഉറപ്പിച്ച് പറഞ്ഞു: ‘ഇവിടെ വെജിറ്റേറിയനെ വിളമ്പൂ’. ബീഫില്ലാതെ പറ്റില്ളെന്ന് സജീവന്‍. ഇതോടെ ആന്‍റണി ഇടപെട്ടു. ‘അവനോന് ഇഷ്ടള്ളത് കഴിക്കാം’ന്നാണ് മൂപ്പരുടെ വാദം. അക്കാര്യത്തില്‍ ആരും കൈകടത്തേണ്ട. ബീഫിനെതിരെ പറയുന്നവര്‍ വൈകീട്ട് മൂക്കറ്റം അത് കഴിക്കുന്നത് കാണാറുണ്ടെന്നും ആന്‍റണി. ആന്‍റണിയുടെ ഇടപെടലോടെ ഹോട്ടലില്‍ ചര്‍ച്ച കടുപ്പത്തിലായി.
ചായക്കടകളില്‍ വില കൂട്ടാതെ വിളമ്പുന്ന ഇനമാണ് രാഷ്ട്രീയം. അരണാട്ടുകരയിലെ ഹോട്ടല്‍ വെജിറ്റേറിയനിലും രാഷ്ട്രീയ ചര്‍ച്ച മുഖ്യവിഭവമാണ്. ഇവിടെ ചൂടുള്ള ചായക്കൊപ്പം ചൂടേറിയ രാഷ്ട്രീയവുമുണ്ട്. അന്നന്നത്തെ വിഷയം ചര്‍ച്ച കൊഴുപ്പിക്കും. തെരഞ്ഞെടുപ്പായപ്പോള്‍ ചര്‍ച്ചക്ക് എരിവും പുളിയും ചൂടും ഏറിയെന്നു മാത്രം. രാഷ്ട്രീയം പറഞ്ഞോളൂ, ചര്‍ച്ചയുമാവാം. എന്നാല്‍, വ്യക്തിഹത്യയും ശാരീരിക ആക്രമണവും വേണ്ടെന്ന നിര്‍ബന്ധം മാത്രമേ ഹോട്ടല്‍ ഉടമക്കുള്ളൂ.

വനിതാ പ്രതിനിധികളുടെ എണ്ണം കൂടിയതുകൊണ്ട് നാട്ടുകാര്‍ക്ക് കാര്യമൊന്നുമില്ളെന്നാണ് അടുത്ത കണ്ടത്തെല്‍. ഭര്‍ത്താക്കന്മാരും പാര്‍ട്ടിക്കാരും നടത്തുന്ന പിന്‍സീറ്റ് ഡ്രൈവിങ്ങാണ് നടക്കുന്നത്. സ്ത്രീശാക്തീകരണത്തിന് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നതിനോട് തന്‍െറ വിയോജിപ്പ് ഓട്ടോ ഡ്രൈവര്‍ ഹരി പ്രകടിപ്പിച്ചു. ഇടതു-വലതു പക്ഷത്തിന് പകരം മറ്റൊന്നിനെ പരീക്ഷിക്കണമെന്നും ഹരിക്ക് അഭിപ്രായമുണ്ട്. എന്നാലത് ബി.ജെ.പിയാവരുത്. ജനത്തെ വര്‍ഗീയമായി വേര്‍തിരിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ബി.ജെ.പിയെ വേണ്ടെന്നത് ഹരിയുടെ ഉറച്ച നിലപാടാണ്.
ചര്‍ച്ച പൊടിപെടിക്കുന്നതിനിടെ ചായയും ചെറുകടികളും പിന്നെയും പിന്നെയുമത്തെി. തെരഞ്ഞെടുപ്പില്‍ മോഹനവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന പാര്‍ട്ടികളുടെ നയത്തിനെതിരെ രാജനും ഉണ്ണികൃഷ്ണനുമൊക്കെ ആഞ്ഞടിച്ചു.

അതിനിടെ കോര്‍പറേഷന്‍ പൂത്തോള്‍ വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരക സംഘം ചായ കുടിക്കാനത്തെി. ഇതോടെ ചര്‍ച്ച കനത്തു. കഴിഞ്ഞ ഒന്നരവര്‍ഷം മേയറായ രാജന്‍ ജെ. പല്ലന്‍െറ വികസന പ്രവര്‍ത്തങ്ങള്‍ യു.ഡി.എഫിന് അനുകൂലമല്ളേയെന്ന് അവര്‍ക്കു നേരെ ചോദ്യമെറിഞ്ഞു. അവര്‍ക്കാവട്ടെ, ദിവസങ്ങളായി പാകപ്പെടുത്തി വെച്ച മറുപടിയുണ്ട്. കിഴക്കേകോട്ടയിലും പടിഞ്ഞാറെകോട്ടയിലെയും വികസനത്തിന്‍െറ പേരില്‍ ഒഴിപ്പിച്ചത് പാവങ്ങളെ മാത്രമാണ്. കോണ്‍ഗ്രസ് വിമതരും ഗ്രൂപ്പിസവുമൊക്കെ അനുകൂല ഘടകങ്ങളാണെങ്കിലും അമിത വിശ്വാസമൊന്നും ഇല്ല. പൊതുവെ തെരഞ്ഞെടുപ്പിനോട് ജനം മനസ്സുതുറക്കാത്തത് പ്രശ്നമാണ്. എന്നാല്‍, എസ്.എന്‍.ഡി.പി -ബി.ജെ.പി സഖ്യത്തിന്‍െറ രംഗപ്രവേശത്തോടെ രാഷ്ട്രീയ ഉണര്‍വ് പ്രകടമാണ്. പാര്‍ട്ടിക്കപ്പുറം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ വോട്ടുകള്‍ വിധനിര്‍ണയിക്കുമെന്നാണ് ഇവരുടെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story