പ്രചാരണ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം
text_fieldsതൃശൂര്‍: സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും മറ്റ് ബന്ധപ്പെട്ടവരും പ്രാദേശിക മാധ്യമങ്ങളിലൂടെ നല്‍കുന്ന പ്രചാരണ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് കലക്ടര്‍ ഡോ. എ. കൗശിഗന്‍ നിര്‍ദേശിച്ചു. ജില്ലാ പരിധിക്ക് പുറത്ത് നല്‍കുന്ന പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാന തലത്തില്‍ രൂപവത്കരിച്ച മീഡിയാ റിലേഷന്‍സ് സമിതിയില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്. പ്രാദേശിക തലത്തില്‍ നല്‍കുന്ന പരസ്യങ്ങള്‍ നിരീക്ഷിച്ച് അനുമതി നല്‍കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല സമിതി രൂപവത്കരിച്ചിട്ടുണ്ട്.
പരസ്യം നല്‍കുന്നതിന് മുമ്പായി പരസ്യ മാറ്റര്‍, വീഡിയോ -ഓഡിയോ പരസ്യങ്ങളാണെങ്കില്‍ സീഡി./ഡി.വി.ഡി, പരസ്യ നിര്‍മാണത്തിനും പ്രക്ഷേപണത്തിനും ഉള്ള ചെലവിന്‍െറ എസ്റ്റിമേറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട സ്ഥാനാര്‍ഥി കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പക്കലാണ് അപേക്ഷ നല്‍കേണ്ടത്. ഐ ആന്‍ഡ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. അലിക്കുഞ്ഞ്, മാധ്യമപ്രവര്‍ത്തകന്‍ അലക്സാണ്ടര്‍ സാം എന്നിവരാണ് സമിതി അംഗങ്ങള്‍. പ്രചാരണ പരസ്യങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കുന്നതിന് മുമ്പ് അനുമതി വാങ്ങിയിട്ടുണ്ടെന്ന് മാധ്യമസ്ഥാപനങ്ങളും സ്ഥാനാര്‍ഥികളും ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
