കൊല്ലം കോര്‍പ്പറേഷന്‍: എസ്.എന്‍.ഡി.പി-ബി.ജെ.പി ബന്ധത്തില്‍ വിള്ളല്‍
text_fieldsകൊല്ലം: കോര്‍പറേഷനിലെ സ്ഥാനാര്‍ഥി പ്രചാരണം ബി.ജെ.പി-എസ്.എന്‍.ഡി.പി ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. വിജയസാധ്യത അവകാശപ്പെട്ട് എസ്.എന്‍.ഡി.പി യൂനിയന്‍ മത്സരിക്കുന്ന ഡിവിഷനുകളില്‍ ബി.ജെ.പിയും രംഗത്തത്തെിയതോടെയാണ് ഇരു കൂട്ടര്‍ക്കുമിടയിലെ ബന്ധം ആടിയുലയാന്‍ തുടങ്ങിയത്. ഒറ്റക്ക് മത്സരിച്ച് നിലമെച്ചപ്പെടുത്താന്‍ സാധ്യതയുള്ള രണ്ട് ഡിവിഷനുകളിലുമാണ് ബി.ജെ.പി മറ്റെവിടെയുമില്ലാത്ത രീതിയില്‍ പ്രചാരണം നടത്തുന്നതെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി രംഗത്തത്തെിയിട്ടുണ്ട്. കോര്‍പറേഷനില്‍ മൂന്ന് ഡിവിഷനുകളിലാണ് എസ്.എന്‍.ഡി.പി യോഗം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. കോളജ് ഡിവിഷന്‍, ഇരവിപുരം, പുന്തലത്താഴം എന്നിവയാണിത്. ഇതില്‍ കോളജ് ഡിവിഷനിലും പുന്തലത്താഴത്തുമാണ് യോഗത്തെ വെല്ലുവിളിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിക്കായി പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. അതേസമയം വിജയസാധ്യതയുള്ളതിനാലാണ് പ്രചാരണം വ്യാപകമാക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്.
മതേതര സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ യൂനിയന്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. മൂന്ന് ഡിവിഷനുകളില്‍ നോമിനേഷന്‍ നല്‍കിയ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാമെന്ന് ബി.ജെ.പിയും അങ്ങനെയെങ്കില്‍ മറ്റിടങ്ങളില്‍ തിരിച്ച് പിന്തുണ നല്‍കുന്നതിനെ കുറിച്ചാലോചിക്കാമെന്ന് കൊല്ലം യൂനിയന്‍ നേതൃത്വവും തമ്മില്‍ ധാരണയിലുമത്തെി.
എന്നാല്‍ വിജയസാധ്യതകള്‍ ഉള്ളതിനാല്‍ നോമിനേഷന്‍ പിന്‍വലിക്കാനാവില്ളെന്ന നിലപാട് ബി.ജെ.പി സ്വീകരിക്കുകയായിരുന്നത്രെ. ബന്ധത്തില്‍ വിള്ളല്‍ വന്നതോടെ ഇരുകൂട്ടരും വിജയത്തിനായി പ്രചാരണം ഊര്‍ജിതമാക്കി. ബി.ജെ.പിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ നേതൃത്വം ആവേശം കാട്ടിയതുകൊണ്ടാണ് യൂനിയന് ശക്തമായ സ്വാധീനമുള്ള മറ്റ് ഡിവിഷനുകളില്‍ സ്ഥാനാര്‍ഥി ഇല്ലാതെ പോയതെന്നാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
എന്നാല്‍ എസ്.എന്‍.ഡി.പിയുമായി സഖ്യമൊന്നുമില്ല പ്രാദേശികമായ പിന്തുണകള്‍ മാത്രമേ തേടിയിട്ടുള്ളൂവെന്നും ജില്ലാ പ്രസിഡന്‍റ് എം. സുനില്‍ പറഞ്ഞു.
ബി.ജെ.പി എല്ലായിടത്തും ഒരേ പോലെയാണ് പ്രചാരണം നടത്തുന്നതെന്നും മറ്റുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
