ഹരിപ്പാടിനെ മാതൃകാ മുനിസിപ്പാലിറ്റിയാക്കും –മന്ത്രി ചെന്നിത്തല
text_fieldsഹരിപ്പാട്: ഹരിപ്പാടിനെ മാതൃകാ മുനിസിപ്പാലിറ്റിയാക്കി മാറ്റുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നഗരസഭ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പ്രകടനപത്രിക അഡ്വ. എം. ലിജുവിന് മന്ത്രി കൈമാറി.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും, പാവപ്പെട്ടവര്‍ക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍െറ പ്രത്യേക ദുരിതാശ്വാസ നിധി, പുരാതന ആരാധനാലയങ്ങളുടെയും കലാസൃഷ്ടികളുടെയും സംരക്ഷണം, സ്ത്രീ സുരക്ഷക്കായി പ്രത്യേക പദ്ധതി, പട്ടികജാതി വിഭാഗത്തില്‍പെട്ട മുഴുവന്‍ കുട്ടികള്‍ക്കും സൈക്ക്ള്‍, നിര്‍ധനരായ പ്രഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്ടോപ്, ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി, ഹരിപ്പാട് നഗരത്തില്‍ കുറ്റമറ്റതും ആധുനികവുമായ ട്രാഫിക് സംവിധാനം, മുനിസിപ്പാലിറ്റിക്ക് ഓഫിസ് സമുച്ചയവും ടൗണ്‍ഹാളും നിര്‍മിക്കും, ടേക് ഐ ബ്രേക്, ഇ-ടോയ്ലറ്റ്, സ്മാര്‍ട്ട് ക്ളാസ് റൂം, ആധുനിക യന്ത്രവത്കൃത മത്സ്യമാര്‍ക്കറ്റ്, മാലിന്യസംസ്കരണത്തിന് 29 വാര്‍ഡുകളിലെ വീടുകളെ വാര്‍ഡ് ആസ്ഥാനങ്ങളുമായും വാര്‍ഡ് ആസ്ഥാനങ്ങളെ മുനിസിപ്പല്‍ ആസ്ഥാനവുമായി പരസ്പരം ബന്ധിപ്പിച്ച് നടപ്പാക്കുന്ന മാലിന്യ സംസ്കരണ കോറിഡോര്‍ പദ്ധതി (സുകൃതം) നടപ്പാക്കും, ഇതിനായി 29 വാര്‍ഡുകളിലും സുകൃതം വാര്‍ഡ് ഓഫിസുകള്‍ സ്ഥാപിക്കും, നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ എല്ലാം എല്‍.ഇ.ഡി ആക്കുന്ന പൗര്‍ണമി പദ്ധതി, നഗരത്തിലെ 100 കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ സംവിധാനം, മുന്‍സിപ്പല്‍തല കായിക കലോത്സവം ‘മാരിവില്ല്’ സംഘടിപ്പിക്കും, നഗരപരിധിയിലെ അങ്കണവാടികളിലെ കുഞ്ഞുങ്ങള്‍ക്കായി ‘താരാട്ട്’ പദ്ധതി, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും, മുനിസിപ്പല്‍ സ്റ്റേഡിയം നിര്‍മിക്കും തുടങ്ങിയവയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യോഗത്തില്‍ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ബി. കളത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബി. ബാബുപ്രസാദ്, കെ.എം. രാജു, എം.കെ. വിജയന്‍, ജോണ്‍ തോമസ്, ശ്രീദേവി രാജന്‍, എം.ആര്‍. ഹരികുമാര്‍, എസ്. ദീപു, അഡ്വ. ബി. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
