വിമതയുടെ കൈസഹായം വിമതക്കാണ്
text_fields‘നഷ്ടപ്പെടുവാനില്ളൊന്നും ഈ കല്‍ത്തുറുങ്കുകളല്ലാതെ’ എന്നത് തൊഴിലാളി വര്‍ഗത്തിന്‍െറ എക്കാലവും പ്രസക്തിയുള്ള മുദ്രാവാക്യം. ‘ഐക്യപ്പെടുമീ വിമതര്‍ ഒൗദ്യോഗികരെ തച്ചുതകര്‍ക്കാന്‍’ എന്നാക്കി ഈ വിളിക്ക് തിരുത്തല്‍ നല്‍കിയാല്‍ രണ്ട് ഖദര്‍ വനിതകള്‍ അവതരിപ്പിച്ച പുതുക്കൂട്ടിന് പര്യായമാവും. പാര്‍ട്ടിക്ക് അല്‍പ്പം സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന പാലക്കാട് നഗരത്തിലെ 41ാം വാര്‍ഡില്‍ ഒൗദ്യോഗിക പരിവേഷത്തെ ഒതുക്കാന്‍ നേരത്തെ പരസ്പരം പോരടിച്ച വിമത വനിതകള്‍ ഒരുമിക്കുകയും അവരിലൊരാള്‍ പത്രിക പിന്‍വലിച്ച് അപര വിമതക്കായി അര്‍പ്പിതയാവുകയും ചെയ്തത് ഇനിയുള്ള കാലത്ത് വിമതരായി വേഷമിടാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം പാഠമാണ്.
നിവൃത്തികേട് കൊണ്ടുപോലും ഏതെങ്കിലും സ്ഥാനത്ത്നിന്ന് ഇതുവരെ രാജിവെക്കേണ്ടി വന്നിട്ടില്ലാത്ത രമണീഭായ് ടീച്ചറാണ് വിമതയുടെ പിന്തുണയില്‍ പ്രചാരണം കൊഴുപ്പിക്കുന്നത്. രാജിവെക്കുക എന്നത് പിന്‍വലിയലല്ല എന്ന് ടീച്ചര്‍ക്ക് നന്നായി അറിയാം. രാജി പ്രവര്‍ത്തനവും പോരാട്ടവുമാണെന്ന് യശശരീരനായ എം.എന്‍. വിജയന്‍മാഷ് തെര്യപ്പെടുത്തിയത് അതുപോലെ ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ കണക്കിന് ചീത്തവിളിച്ച് ടീച്ചര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. സി.പി.എം കോട്ട തകര്‍ത്ത് ചാലിശ്ശേരി ഡിവിഷനില്‍നിന്ന് കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലത്തെിയ ഡി.സി.സി ജന. സെക്രട്ടറി കൃഷ്ണകുമാരി ചേച്ചിയും കൂടെ രാജിവെക്കാനുണ്ടായിരുന്നു.
മേല്‍പ്പടി 41ാം വാര്‍ഡില്‍ പത്രിക നല്‍കിയ സിറ്റിങ് കൗണ്‍സിലര്‍ സാവിത്രി വത്സല കുമാര്‍ എന്ന മഹതിയും രാജിവൃത്താന്ത പ്രഖ്യാപന വേളയില്‍ സന്നിഹിതയായിരുന്നു. സാവിത്രി പത്രിക പിന്‍വലിച്ചു. അതുപക്ഷേ, ഒൗദ്യോഗിക സ്ഥാനാര്‍ഥിക്ക് വേണ്ടിയല്ല. വിമതയായി മത്സരിക്കുന്ന ടീച്ചര്‍ക്ക് വേണ്ടിയാണ്. പിന്തുണ നിരുപാധികമാണെന്നാണ് ഇതുവരെയുള്ള കേള്‍വി. വിമതക്ക് വിമത വേഷത്തില്‍ തുടര്‍ന്നുകൊണ്ടുള്ള അപൂര്‍വ പിന്തുണ. ആര്‍ക്കും അനുകരിക്കാം.
ഇത്തവണ നഗരസഭയുടെ തലപ്പത്ത് വനിതയാണ് വരിക. മുന്‍ ചെയര്‍പേഴ്സന്‍ കൂടിയായ ടീച്ചര്‍ക്ക് മത്സരിക്കണമെന്ന് തോന്നാതിരിക്കില്ല. ഇതോടെ പാരകള്‍ വരിവരിയായാണ് വന്നത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന് സീറ്റ് കൊടുക്കാനായിരുന്നു ജവഹര്‍ ഭവന്‍ നേതാക്കളുടെ തീരുമാനം. "ടീച്ചറേ നിര്‍ദ്ദേശം മുകളില്‍ നിന്നാണ്. വേറെ വാര്‍ഡ് പരിഗണിക്കാം." എന്നൊക്കെ, പറഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ജയസാധ്യത നോക്കിയാണ് 41ല്‍ വന്നുപെട്ടത്. എവിടെയെങ്കിലും മത്സരിക്കുകയെന്നത് ടീച്ചറുടെ ലൈനല്ല. എന്നാല്‍, ടീച്ചര്‍ക്ക് ശുക്രന്‍ തളിഞ്ഞുവെന്നാണത്രെ ജ്യോത്സ്യമതം. ബി.ജെ.പി എന്നത് ടീച്ചര്‍ക്ക് അയിത്തം തോന്നുന്ന സംഘടനയൊന്നുമല്ല. ബി.ജെ.പി മുഖമുള്ള ദേശീയ അധ്യാപക സംഘടനയിലായിരുന്നു വാധ്യാര്‍ പണിക്കിടെ അംഗത്വം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തെ മത്സരിച്ച് വിജയിച്ചപ്പോള്‍ ബി.ജെ.പി ചുവയുള്ള വോട്ടുകള്‍ കിട്ടിയോ എന്ന് ഗവേഷിക്കാന്‍ നിന്നതുമില്ല. 41 ല്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയുണ്ടെങ്കിലും കളികളെത്ര കണ്ടവരാണ് പാലക്കാട്ടെ കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
