രണ്ടു നഗരസഭകളും മൂന്ന് ഡിവിഷനുകളും ഉറപ്പ്
text_fieldsതൃശൂര്‍: ഭരണനിയന്ത്രണത്തില്‍ നിര്‍ണായക പങ്കാളിത്തമുള്ള കൊടുങ്ങല്ലൂര്‍,കുന്നംകുളം നഗരസഭകള്‍ ഇത്തവണ ബി.ജെ.പി.പിടിച്ചെടുക്കും. ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്നില്ളെങ്കിലും നേട്ടമുണ്ടാക്കും. ജില്ലയിലെ ഭൂരിഭാഗം തദേശ സ്വയംഭരണ വാര്‍ഡുകളിലേക്കും ബി.ജെ.പി.മത്സരിക്കുന്നുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ഥികളില്ലാത്തിടത്ത് ഇരുമുന്നണിയോടും അകലം പാലിച്ചും ഞങ്ങളുടെ നിലപാടുകളോട് യോജിപ്പുള്ള സ്വതന്ത്രരെ പിന്താങ്ങും.
പുതുക്കാടും,ചേര്‍പ്പുമുള്‍പ്പെടെ ജില്ലാ പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകള്‍ ബി.ജെ.പി നേടുമെന്നും ഒരു നിയോജകമണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു തദ്ദേശ സ്ഥാപനമെങ്കിലും പിടിച്ചെടുക്കും. നിലവില്‍ കോര്‍പറേഷനിലെ രണ്ട് അംഗങ്ങളുള്‍പ്പെടെ 52 ജനപ്രതിനിധികളുണ്ട് ബി.ജെ.പിക്ക് ജില്ലയില്‍. എസ്.എന്‍.ഡി.പി യുമായി പ്രാദേശിക ധാരണമാത്രമെ ഉണ്ടാക്കിയുള്ളൂ.
കോര്‍പറേഷനില്‍ എട്ടിടത്താണ് ധാരണപ്രകാരമുള്ള സ്ഥാനാര്‍ഥികള്‍. ഉമേഷ് ചള്ളിയില്‍ സി.പി.ഐയിലേക്ക് പോയത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. കൊടുങ്ങല്ലൂരിലെ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ ചള്ളിയിലിന്‍െറ കൂടെയില്ല. കേന്ദ്ര സര്‍ക്കാറിന്‍െറ അമൃത നഗരം പദ്ധതിയില്‍ ജില്ലയിലെ മൂന്നു പ്രധാന നഗരങ്ങളായ തൃശൂരും,ചാലക്കുടിയും,ഗുരുവായൂരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുമുന്നണികളുടെയും ജനവിരുദ്ധ-വികസന വിരുദ്ധ നിലപാടുകളും അഴിമതിയും ജനം അനുഭവിക്കുകയാണ്.കേന്ദ്ര സര്‍ക്കാറിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും വോട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
