യു.ഡി.എഫിന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും –ഉമ്മന്‍ ചാണ്ടി
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന് കോര്‍പറേഷനില്‍ ഒരവസരം തന്നാല്‍ അഞ്ചുവര്‍ഷംകൊണ്ട് തലസ്ഥാന നഗരത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച കോര്‍പറേഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്‍െറകഴിഞ്ഞ നാലരവര്‍ഷത്തെ ഭരണകാലത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വന്‍ വിജയമാണ് യു.ഡി.എഫിനുണ്ടായത്. അത് സര്‍ക്കാറിന്‍െറ ഭരണനേട്ടത്തന് ലഭിച്ച അംഗീകാരമാണ്. ഈ തെരഞ്ഞെടുപ്പിനെയും അതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിനെതിരെ ഇടുപക്ഷം കൊണ്ടുവന്ന സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം ജനങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞു. വികസനവും കരുതലുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷത്തിന്‍െറ കൈകളില്‍പെട്ട് നഷ്ടപ്രതാപത്തില്‍ മുങ്ങിപ്പോയ തലസ്ഥാനനഗരത്തെ പ്രൗഢിയിലേക്ക് കൊണ്ടുവരാന്‍ യു.ഡി.എഫിന്‍െറ നേതൃത്വത്തിലുള്ള ഭരണം നഗരസഭയില്‍ ഉണ്ടാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയതലത്തില്‍ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന മോദിസര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്തുകൂടിയാകണം തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
